പവിഴപുറ്റുകളുടെ നാട്ടിലേക്ക് ഒരു യാത്രക്ക് ഒരുങ്ങിയാലോ


            
                 ലക്ഷദ്വീപ്  

വളരെ മനോഹരമായ ഒരിടത്തേക്ക്  യാത്ര പോകുവാൻ  ഇഷ്ടപ്പെടാത്തവർ വളരെ വിരളമായിക്കും.  ഇങ്ങിനെ മനം മയക്കുന്ന ഭംഗിയൊക്കെ ഒളിപ്പിച്ചു കിടക്കുന്ന സ്ഥലത്തേക്ക് യാത്ര പോകാൻ നമ്മെ പ്രേരിപ്പിച്ച പല കാര്യങ്ങളും ഉണ്ടെന്നിരിക്കും.  ഉദാഹരണമായി  സിനിമയിലും ഫോട്ടോകളിലും നമ്മൾ ദൃശിച്ച നയന മനോഹരമായ സ്ഥലങ്ങളിലോട്ട് ആയിരിക്കും കൂടുതൽ പേരും യാത്ര തിരിച്ചിട്ടുണ്ടാവുക . അല്ലെങ്കിൽ ചരിത്രത്തിലും കഥകളിലും കേട്ടറിഞ്ഞിതും വായിച്ച് അറിഞ്ഞതുമായ ത്യാഗത്തിന്റെയും 
സഹനത്തിന്റെയും ഇടങ്ങളിലൂടെയോ അല്ലെങ്കിൽ വീരചരിതം പൂണ്ടവരുടെ ഇടങ്ങളിലേക്കോ അതുമല്ലെങ്കിൽ  നിർമ്മിതകളുടെയും നിഗൂഢതയുടെയും കോട്ടഗൊത്തളങ്ങളും  ചരിതങ്ങൾ നിറഞു തുളുമ്പിയ ഇടങ്ങളിലേക്കൊ. തുടങ്ങി....  ഇത്തരം ഇടങ്ങളിലേക്കെല്ലാം യാത്ര തിരിക്കാൻ നമ്മളെ മനസ്സ് വല്ലാണ്ട്  പ്രേരിപ്പിക്കുന്നുണ്ടായിരിക്കും  .  

ചിത്രങ്ങളിലൂടെയും , പാട്ടുകളിലൂടെയും കണ്ടറിഞ്ഞതും എന്നാൽ എല്ലാ  സഞ്ചാരികളും ഒരിക്കലെങ്കിലും  പോവണമെന്ന്  കൊതിക്കുന്ന സ്ഥലങ്ങളില്‍ പെട്ട ഒന്നാണല്ലോ 
പവിഴപ്പുറ്റുകളുടെ നാടായ  ലക്ഷദ്വീപ്. ലക്ഷദ്വീപിലെ ഓരോ സ്ഥലങ്ങളിലേക്കുമുള്ള  യാത്രക്കും അതിന്റെതായ സൗന്ദര്യം ഉണ്ട്  കാലവും സമയവുമൊക്കെ നോക്കി വേണം ദ്വീപിലേക്ക് യാത്ര തിരിക്കാൻ, അല്ലേൽ പണി കിട്ടും .  പ്രതേകിച്ചു ലക്ഷദ്വീപിലേക്ക് ആണെങ്കിൽ ഒരു കപ്പൽ യാത്ര ആക്കുന്നതായിരിക്കും നല്ലത്. തിരയടങ്ങാത്ത കടല്‍ കണ്ട് കൊണ്ട് ഒരു ദേശത്തിന്റ സംസ്കാരലാളിത്യമുള്ള തീരങ്ങളിലോട്ട്  നമുക്ക് ചെന്നണയാം .   
ലക്ഷദ്വീപിലേക്ക് എങ്ങിനെ യാത്ര തിരിക്കാം.. !!!.   യാത്രക്ക് വേണ്ട മുന്നൊരുക്കങ്ങൾ എന്തെല്ലാം ചെയ്യേണ്ടതുണ്  !!!!.                    
ദ്വീപിലെ കാഴ്ചകൾ എന്തെല്ലാം !!!.. തുടങ്ങിയ ചെറിയൊരു കുറിപ്പും അൽപം  യാത്ര ടിപ്സും  മാത്രമാണിത്. അതിന് മുൻപ് നമുക്ക് ലക്ഷദ്വീപ് നെ കുറിച്ച് സ്വല്പം അറിഞ്ഞിരിക്കാം.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് അറബിക്കടലിൽ 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും ,  32 ചതുരശ്ര കിലോമീറ്ററിലായിട്ട് മൊത്തം 36 ഓളം കൊച്ചു കൊച്ചു ദ്വീപുകൾ ഉൾകൊള്ളുന്ന  നൂറായിരം ദ്വീപുകളുടെ നാടെന്നും പവിഴപുറ്റുകളുടെ നാടെന്നും വിശേഷണമുള്ള ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗവും ഒരു കേന്ദ്ര ഭരണ പ്രദേശവും കൂടിയാണ്. ലക്ഷദ്വീപ്ന്റെ തലസ്ഥാനം എന്നു പറയുന്നത് കവരത്തിയാണ്. 

അലയടിച്ചുയരുന്ന അറബിക്കടലിന്‌ മുകളിൽ  ചിന്നി ചിതറി കിടക്കുന്ന കൊച്ചു കൊച്ചു  തുരുത്തുകളാണ് ലക്ഷദ്വീപ്.    അഗത്തി ,   കവരത്തി , മിനിക്കോയ് ,   കല്പേനി ,  സുഹേലി , അമിനോ ,  ആന്ത്രോത് ,  ബിത്രാൻ ,  പിറ്റി ,   ബംഗാരം ,   കിൽറ്റൺ ,  കടമത്,   ചെത് ലത്ത് ,  തുടങ്ങി  ഏകദേശം പത്തോളം ദ്വീപുകളിൽ ആൾ താമസം ഉണ്ട്.   

36 ഓളം ദ്വീപുകൾ ഉണ്ടെങ്കിലും ഇതിൽ 10 ദ്വീപിലേക്ക് മാത്രമാണ് പ്രവേശനാനുമതി ഉള്ളത്... ഇതില്‍ ജനവാസം ഒട്ടുമില്ലാത്ത ദ്വീപുകൾ വേറെയും ഉണ്ട്.  പക്ഷികൾക്ക്‌ മാത്രമായി ലക്ഷദ്വീപിൽ "പക്ഷി പിട്ടി " എന്ന ഒരു ദ്വീപ്‌ തന്നെയുണ്ട്‌. പക്ഷികൾ അല്ലാത്ത മറ്റൊരു ജീവിയും ആ ദ്വീപിൽ വസിക്കുന്നില്ല എന്നർത്ഥം ..
എന്തിനേറെ പാമ്പുകളും പട്ടികളൊക്കെ ഇല്ലാത്തനാട് ....... പവിഴപ്പുറ്റുകളില്‍ ഒളിച്ചിരിക്കുന്ന വര്‍ണ്ണ മത്സ്യങ്ങള്‍, അപൂർവ്വ ഇനം കടൽ ജീവികൾ , ഇവയെല്ലാം ഈ പവിഴപുറ്റുകളുടെ നാടിന്റെ വിശേഷണങ്ങളാണ്. 

  സ്ഫടികം കണക്കെ കിടക്കുന്ന കടലിനു മീതെ പച്ച വിരിച്ചു കിടക്കുന്ന ഈ ദ്വീപുകൾ ഒട്ടുമിക്കതും  വിഴങ്ങൾ വളർന്നാണ്‌ ഉണ്ടായത്‌... അതു കൊണ്ടു തന്നെ ദ്വീപുകാരുടെ മുഖ്യ തൊഴിൽ എന്ന് പറയുന്നത്‌  മത്സ്യ ബന്ധനവും  തെങ്ങ്‌ കൃഷിയും ബന്ധപ്പെട്ടു കിടക്കുന്നു , ബാക്കി വരുന്ന ന്യൂന പക്ഷം ജനങ്ങൾ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമാണ് .

കേരള തീരത്തോട് അടുത്ത് കിടക്കുന്നതിനാൽ ലക്ഷദ്വീപുകാർ കൂടുതലും ബന്ധം പുലർത്തുന്നത് കേരളത്തോട് ആണ്.  ദ്വീപ് നിവാസികളുടെ എല്ലാ അവശ്യ വസ്തുക്കളും കേരളത്തിൽ നിന്നും  കൊണ്ട് പോവുന്നതിനാൽ ദ്വീപിൽ എല്ലാ സാധനങ്ങൾക്കും അല്പം  വിലക്കൂടുതൽ ആണ്. ദ്വീപുകാരുടെ  പ്രധാന ഭാഷ ജിസരിയാണ്. ഭാഷ രീതി പൊതുവെ വെത്യാസം ഉണ്ടെങ്കിലും ദ്വീപിലെ ഒരുവിധം എല്ലാവർക്കും നന്നായി മലയാളം അറിയാം.  പൊതുവെ ദ്വീപുകാർ വളരെ സ്നേഹ സമ്പന്നരും ആദിത്യ മര്യാദ ഉള്ളവരുമാണ്.  

ദ്വീപിലേക്ക് വരുന്ന ഏതൊരാളെയും അവർ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും അതിനാൽ തന്നെ ഒരിക്കൽ ദ്വീപ് സന്ദർശിച്ചവർ ഒരിക്കൽ കൂടെ ഇങ്ങോട്ടേക്ക്‌ വരണമെന്ന് തോന്നും.  അവരുടെ സ്നേഹത്തിനും ആദിത്യ മര്യാദക്കും ഉള്ള പ്രധാന കാരണം ദ്വീപിൽ മദ്യവും ലഹരി വസ്തുക്കളും നിരോധിച്ചിരിക്കുന്ന മേഘല ആയത് കൊണ്ട്.... അക്രമവും പിടിച്ചുപറിയും ബലാത്സംഗവും കുറവാണ്   ഇങ്ങിനെ ഒരു ജനത സമാധാനന്തരീക്ഷത്തിൽ ജീവിക്കുന്ന ഭൂമിയിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് ഈ ട്രൈ ലാന്റ്.  വെള്ളിയാഴ്ചകൾ ആണ്  ദ്വീപുകാരുടെ പൊതു അവധി ദിനം മറ്റു ദിവസങ്ങളിൽ സ്കൂളുകളും മറ്റും തുറന്ന് പ്രവർത്തിക്കുന്നുണ്ടാവും. 

ഏകദേശം ഒരു 30- വർഷങ്ങൾക്ക് മുൻപുള്ള സിനിമകളിലൊക്കെ കാണുന്ന പഴഞ്ചൻ രീതിയിലുള്ള ചായ കടകളും ഹോട്ടലുകളും ഇന്നും  അവിടെ കാണാനാകും , പുതിയ സംരംഭവും ഹൈടെക് ടൂറിസവും റിസോർട്ടുകളും ഇവിടങ്ങളിൽ കൈ വച്ച് തുടങ്ങിയിട്ടേ ഉള്ളു, 

വിദേശ ദ്വീപുകളോട് കട പിടിക്കുന്ന തരത്തിലുള്ള തെളിമയാർന്ന കടൽ വെള്ളവും കടൽ വിനോദവും തന്നെയാണ് ഇവിടേക്ക് വരുന്നവരെ കാത്തിരിക്കുന്ന പ്രധാന കാഴ്ചകൾ.    സ്ഫടികം പോലിരിക്കുന്ന കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങാൻകൂളിയിട്ട്  മതി മറന്ന് കടലിൽ ആർമാദിക്കാം.  തൊട്ടടുത്ത്  ആൾ താമസം ഇല്ലാത്ത ചെറിയ ദ്വീപിലേക്ക് നെഞ്ജോളം വെള്ളത്തിലൂടെ  നടന്ന് പോവാം.
ദ്വീപിലെ ലൈറ്റ് ഹൌസ്, ലൈബ്രറി, മ്യൂസിയം,  ഉദയാസ്തമയ കാഴ്ചകൾ തുടങ്ങി.... കീലോമീറ്ററുകൾ മാത്രം ചുറ്റളവുള്ള ദ്വീപിലെ മായാ  കാഴ്ചകളൊക്കെ കാണാൻ  അധികം യാത്ര ചെയ്യേണ്ടതായിട്ടു വരുന്നില്ല.... യാത്ര ചെയ്യുന്ന വാഹനങ്ങൾ ഏറെയും ചെറു വാഹനവും  ബൈക്കുകളുമാണ് .  സർക്കാർ അധീനതയിൽ സ്ക്യുബ ടൈവിങ് , കയാക്കിങ് തുടങ്ങി ഒട്ടു മിക്ക വാട്ടർ സ്പോഡ്‌സും ലഭ്യമാണ് താല്പര്യം ഉള്ളവർക്ക് അതൊക്കെ ആസ്വദിക്കാം.  ദ്വീപിൽ പൊതുവിലുള്ള മൊബൈൽ സർവീസ് BSNL ആണ്, ആന്ത്രോത്തിൽ എയർട്ടലും ലഭ്യമാണ്. 

ദ്വീപുകാരുമായി പെട്ടൊന്ന് ചങ്ങാതത്തിലായാൽ ദ്വീപിൽ നമുക്കറിയാത്ത പല കാഴ്ചകളും അവർ കാണിച്ചു തരും എന്തിനേറെ ദ്വീപുകാരുടെ രീതിയിലുള്ള  മീൻ വിദവങ്ങളും മറ്റു പലഹാരങ്ങളും സ്വാദിഷ്ടമായ  രുചികളും രുചിച്ചറിയാം.....  ദ്വീപിലെ കാഴ്ചകൾ തേടി പോയി അന്നാട്ടുകാരുമായി ചങ്ങാത്തം കൂടി അവരുമായി പുറം കടലിൽ പോയി  മീൻ പിടിക്കാൻ പോയവർ വരെ ഉണ്ട്. അവരോടൊപ്പം പുറം കടലിൽ പോയി മീൻ പിടിക്കുന്നത് സർക്കാർ അനുവദിച്ചിട്ടില്ല. സ്വന്തം റിസ്കിൽ പോയവരാണ് അവരെല്ലാം എന്നോർക്കുക. 
നമ്മൾ എങ്ങിനെ അവരോട് പെരുമാറുന്നുവോ അതിനനുസരിച്ചു അവർ നമ്മളോട് നിൽക്കും.  

                
              

ഇനി നമുക്ക് ലക്ഷദ്വീപിലേക്ക്  എങ്ങിനെ യാത്ര ചെയ്യാം.........??       അതിനു എന്തെല്ലാം കടമ്പകൾ കടക്കേണ്ടതുണ്ട്........?? തുടങ്ങിയ കുറച്ചു കാര്യങ്ങൾ ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്ന യാത്രികർക്ക് വേണ്ടി 

🔺 ദ്വീപിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ  ഏതു വിദേയനെങ്കിലും ദ്വീപിലേക്ക്  പെർമിഷൻ  കിട്ടുമെങ്കിൽ..........ആദ്യം ചെയ്യേണ്ടത് PCC എടുക്കുക. 

🔺 പെർമിറ്റ്‌ന് വേണ്ടി അപേക്ഷിക്കുക. 

🔺  പെർമിറ്റ്‌ പ്രിന്റ് ചെയ്‌താൽ ഉടനെ Ship ഷെഡ്യൂൾ നോക്കുക, ടിക്കറ്റ് എടുക്കുക. ദ്വീപിലേക്ക് യാത്ര തിരിക്കുക. 

🔵     ആദ്യപടി   PCC   ( Police  Clearance     certificate ) ഉണ്ടാക്കുക. 

"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി  നമ്മുടെ പേരിൽ യാതൊരു വിധ പോലീസ് കേസുകളും ഇല്ലെന്നുള്ള പോലീസിന്റെ സാക്ഷ്യപത്രം ഉണ്ടാക്കണം . Pcc ക്ക്‌ അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ കാർഡിന്റെയൊ  / ആധാറിന്റെയൊ  കോപ്പി , ഫോട്ടോ, അഡ്രസ്സ് എന്നിവ വെച്ച് ലക്ഷദ്വീപ് വിസിറ്റ് ചെയ്യാൻ  ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു വേണം  അപേക്ഷിക്കാൻ .ഒരിക്കലും ടൂറിസ്റ്റ് ആയി പോകുവാന്ന് പറയരുത്.  ടൂറിസ്റ്റ് ആയി പോവുകയാണെങ്കിൽ ഒരു പക്ഷേ നിങ്ങടെ pcc reject ആയേകും . വീണ്ടും അതിനു പുറകെ നടക്കേണ്ടി വരും. അതൊഴിവാക്കാനാണ് പർപ്പസ് വിസിറ്റ് ആയി എടുക്കണം എന്നു പറയാൻ കാരണം. 

നമ്മൾക്ക്‌ permition കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ ദ്വീപുകാർ അയച്ചു തരുന്ന അവരുടെ ഡിക്ലെറേഷൻ പേപ്പറിന്  ( ഞാൻ ഇന്ന ആളെ എന്റെ അതിഥിയായി ദ്വീപിലേക്ക് ക്ഷണിക്കുന്നു എന്ന paper  )  ന് കാത്തു നില്കാതെ നമ്മൾ ആദ്യം ചെയ്യുന്ന രീതിയാണ് ഇത്‌ .മുകളിൽ സൂചിപ്പിച്ചത്.  സമയവും തിരക്കും ഇല്ലാത്തവർക്ക് ഇനി പയ്യെ  ഡിക്ലറേഷൻ ഫോമു വന്നതിനു ശേഷവും  PCC ക്ക് അപേക്ഷിക്കാം.  

ഓരോരുത്തരുടെയും ബന്ധങ്ങൾക്ക്‌ അനുസരിച്ചു ഇരിക്കും pcc ഉണ്ടാക്കി എടുക്കാനുള്ള കാലതാമസം .  രണ്ടു ദിവസം മുതൽ രണ്ട് ആഴ്ച, അല്ലങ്കിൽ ഒരു മാസം വരെ ഇങ്ങിനെ പോകും....... അതുകൊണ്ടാണ് നമ്മൾ ആറു മാസം വരെ വാലിഡിറ്റി ഉള്ള ഈ  Pcc ആദ്യമേ എടുത്തു വെക്കുന്നതാണ് നല്ലത് .   

🔵  ദ്വീപിലേക്കുള്ള പ്രവേശനാനുമതി നേടുക 

""""""""""""""""""""""'""""""""""""""""""""'''''''"'"'''''''''''''''''''''''''"'''''''''''''''''''''''''''''''''''''''''

10 ഓളം ദ്വീപിലേക്ക് മാത്രമാണ് സർക്കാർ പ്രവേശനാനുമതി നൽകിയിട്ടുള്ളത്. അതിനാൽ 
ഓരോ ദ്വീപ് സന്ദർശിക്കുവാനും അതാതു ദ്വീപിലെ പെർമിഷൻ എടുക്കേണ്ടതുണ്ടതായിട്ട് വരും .  പൊതുവെ 15 ദിവസത്തേക്ക് ആണ് ദ്വീപിലേക്ക് പെർമിറ്റ്‌ അടിച്ചു കൊടുക്കാർ അതിനാൽ പെർമിറ്റ്‌ അടിച്ചു കഴിഞ്ഞാൽ ഈ ദിവസത്തിനകം നമ്മൾ ദ്വീപ് സന്ദർശിച്ചു മടങ്ങണം. 

🔻  പെർമിറ്റ്‌ അടിച്ചു കഴിഞ്ഞാൽ ഉടനെ Ship sheduel നോക്കി ടിക്കറ്റ് എടുക്കുക.   / flight ticket . 

"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

നമ്മൾ പോകാൻ ഉദ്ദേശിച്ച ദ്വീപിലേക്കുള്ള ഷിപ്പ്‌ന്റെ  ചാർട്ട്‌ തിരയുക ( ദ്വീപുകാർ  ഇതിനെ പ്രോഗ്രാം എന്ന് പറയും ) അടുത്തതായി ഷിപ്പ്‌ ടിക്കറ്റ്‌ എടുക്കുക കൊച്ചി , ബേപ്പൂർ, മംഗലാപുരം  എന്നീ പോർട്ടുകൾ വഴി  നമുക്ക്‌ ടിക്കറ്റ്‌ എടുക്കാം കൂടുതൽ ഷിപ്പ് ഷെഡ്യൂൾ ഉള്ളത് കൊച്ചിയിലെക്ക്‌ ആണ്. 

അനുവദിച്ച്‌ തന്ന 15 ദിവസത്തിനകം നമ്മൾ ദ്വീപിൽ പോയി വരണം എന്നതിനാൽ ഏത്‌ പോർട്ട്‌ വഴിയാണു ആദ്യം ഷിപ്പ്‌ എന്ന് നോക്കി ടിക്കറ്റ്‌ എടുക്കുകയാണ് നല്ലത് . പ്രോഗ്രാം നടക്കുന്നതിന്റെ നാലു ദിവസം മുന്നെ മാത്രമേ ടിക്കറ്റ്‌ ഇശ്യൂ ചെയ്യൂ എന്നത്‌ കൊണ്ട് കിട്ടുന്ന പോർട്ടിന് വണ്ടി വിട്ടോളണം  ഷിപ്പ്‌ പുറപ്പെടുന്ന പോർട്ടീന്ന് ദിവസ പരിധി ഇല്ലാതെ ടിക്കറ്റ്‌ കിട്ടുകയും ചെയ്യും. അത് കൊണ്ട് റിട്ടേൺ 
ടിക്കറ്റ്‌ ദ്വീപിൽ എത്തിയതിനു ശേഷം എടുത്താൽ മതിയാവും.

🛳 മൂന്ന് തരത്തിലാണു ടികറ്റ്‌ നിരക്ക്‌
First class cabin   
Second  class cabin
Bunk class  ഇത്‌ നമ്മുടെ സ്പോൺസർ കൂടെ ഉണ്ടെങ്കിൽ മാത്രെ ലഭിക്കൂ .

Ship ticket എടുക്കാൻ  www.Lakport.nic.in site  സന്ദർശിക്കുക..

https://lakshadweep.gov.in › 

കപ്പലിൽ കയറാൻ ഒറിജിനൽ ഐഡന്റിറ്റി കാർഡ്‌ അല്ലേൽ അധാർ കാർഡ്‌ നിർബന്ധം. ആണ് .  പെർമിറ്റ്‌ ന്റെ ഒരു കോപ്പി കൂടി എടുത്തു അവിടെ കൊടുക്കണം

കപ്പൽ യാത്രയുടെ ദൈർഘ്യം നമ്മൾ  തിരഞ്ഞെടുക്കുന്ന ദ്വീപുകൾക് അനുസരിച്ചിരിക്കും  ഏകദേശം 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നേരിട്ടുള്ള കപ്പലുകൾ ഉണ്ട് ,         ഇനി ദ്വീപുകൾ ചുറ്റിയാണ് പോവുന്നതെങ്കിൽ  48 മണിക്കൂർ വരെ യാത്ര നീണ്ടു നിന്നെന്നു വരും . ഓരോ ദ്വീപിലും 2/3 മണിക്കൂർ വൈറ്റിംഗ് വരെ ഉണ്ടാകും   ഭക്ഷണ കാര്യത്തിലൊന്നും പേടിക്കേണ്ടതില്ല കപ്പലിൽ തന്നെ നല്ല നിലവാരത്തിലുള്ള ഭക്ഷണവും  ലഭ്യമാണ്.   

കടൽ കണ്ടു ആസ്വദിച്ചു പോവണമെങ്കിൽ ഒന്നുകിൽ 🛳MV Corals  അല്ലെങ്കിൽ🚢MV Lagoons, 🛳MV kavarati  എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. വലുപ്പവും ,നക്ഷത്ര ഹോട്ടൽ തുല്യമായ അന്തരീക്ഷവും ഇതിലുണ്ട് . 

🛫🛫🛫 ഫ്ലൈറ്റ്  മാർഗം പോവാം, 

അഗത്തിയാണ് ലക്ഷദ്വീപിലെ ഒരേയൊരു എയർപോർട്ട്. ഈ എയർപോർട്ട്ൽ വന്നിറങ്ങിയാലും മറ്റു ദ്വീപ് കാഴ്ചകൾ കാണാൻ ബോട്ടോ കപ്പലോ പിടിക്കേണ്ടി വരും. 
Flight charge  6500 /- Rs

🏝   പ്രധാനമായും മൂന്ന് രീതിയിലൂടെ നമുക്ക് ലക്ഷദ്വീപ് സന്ദർശിക്കാം. 

🔴          ദ്വീപ് നിവാസികൾ അച്ചു തരുന്ന ഡിക്ലെറേഷൻ ഫോമിലൂടെ വളരെ ചിലവ് ചുരുക്കി പോകാം. 

""""""""""'''''''''''''"""""""""""""""""'""""""""'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

വളരെ ചിലവ് ചുരുക്കി ദ്വീപിലേക്ക് പോകാൻ കഴിയുന്ന ഒരേയൊരു മാർഗം എന്നു പറയുന്നത്. ഏതു ദ്വീപിലേക്കാണോ നമ്മൾ പോകാൻ ഉദ്ദേശിക്കുന്നത് ആ ദ്വീപിൽ നമുക്ക് പെർമിറ്റ്‌ എടുത്തു തരാൻ പറ്റുന്ന ഫാമിലി റിലേഷനോ  അല്ലെങ്കിൽ   ഫ്രണ്ട്സൊ, അതുമല്ലങ്കിൽ  മറ്റേതെങ്കിലും തരത്തിൽ നമുക്ക് പെർമിഷൻ എടുത്തു തരുമെന്ന് ഉറപ്പുള്ള ആളുകൾ ( ദ്വീപ് നിവാസികൾ ) ഉണ്ടെങ്കിൽ അവർ മുഖാന്തരം  വളരെ ചിലവ് ചുരുക്കി നമ്മുക്ക് അങ്ങോട്ടേക്ക് യാത്ര ചെയ്യാൻ കഴിയും.  
പെർമിറ്റ്‌ എടുത്തു തരാൻ പറ്റുന്ന ആളുകൾ നമ്മുടെ അടുത്ത് തന്നെ  ഉണ്ടെങ്കിൽ  പെർമിഷൻ എടുക്കാനുള്ള ചാർജും അപ്പ്‌ ആൻഡ് ഡൗൺ ഷിപ് ടിക്കറ്റിനുള്ള ക്യാഷും താമസം ഭക്ഷണം എന്നിവയ്ക്ക് ഉള്ള കാശും കയ്യിൽ കരുതിയാൽ ഏറ്റവും ചിലവ് ചുരുക്കി ദ്വീപ് കാഴ്ചകളൊക്കെ കണ്ടു മടങ്ങാo. 

📜 ഡിക്ലെറേഷൻ ഫോമുമായി പെർമിറ്റ്‌ ന് എങ്ങിനെ അപേക്ഷിക്കാം എന്നു നോക്കാം. 

"""""""""''''''"'''"'"""""""""""""''''''''''''''''''''''"'"'"""''"''''""""""""""""""""""""""""""
ആദ്യമായി നമ്മൾ പോകാൻ ഉദ്ദേശിക്കുന്നവരുടെ ഫുൾ അഡ്രസ്സ്‌ നമ്മൾ സ്പോൺസർക്ക്‌ അയച്ചു കൊടുത്താൽ അവർ അവിടെ ഡിക്ലെറേഷൻ ഫോം  നമ്മുടെ പേരിൽ ചലാൻ അടച്ച്‌ ഫോമും  നമുക്ക്‌ പോസ്റ്റൽ ആയി അയച്ചു തരും. അല്ലെങ്കിൽ ദ്വീപിൽ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ അടുത്ത് അത് കൊടുത്തു വിടും . ഈ ഒരു അപേക്ഷാ ഫോമിൽ തന്നെ വേണേൽ നമ്മുടെ കുടുംബാംഗങ്ങളെയും കൂടി  ഉൾപ്പെടുത്താം . 

  
ഡിക്ലെറേഷൻ ഫോം കിട്ടിയ ഉടനെ നേരെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന  കൊച്ചിയിലെ വെല്ലിംഗ്ടൺ ഐലന്റിലെ  ലക്ഷദ്വീപ്‌ അഡ്മിസ്ട്രേഷൻ ഓഫീസിലേക്ക് വണ്ടി പിടിക്കുക . 
അവിടെ ചെന്ന് ലക്ഷദ്വീപ്‌ ലേക്ക് ഉള്ള പെർമിറ്റ്‌ ഇഷ്യൂ ചെയ്യാൻ കൊടുക്കാം. 

പെർമിറ്റ്‌ അടിക്കാൻ വേണ്ട രേഖകൾ എന്തെല്ലാo
വേണം?   
Pcc certificate,  sponsers aknwoledgement paper,  valid adhar / id card.  3 copy photos. 

ഇതൊക്കെ ഉണ്ടെങ്കിൽ എങ്ങിനെ അപേക്ഷിക്കാം എന്നു നോക്കാം  !

ലക്ഷദ്വീപ്‌ അഡ്മിസ്ട്രേഷൻ ഓഫീസിൽ നിന്നും 
250 രൂപയുടെ Heritage fees എന്നുള്ള ഫോം എടുക്കണം .എന്നിട്ട് ആ ഫോമിൽ  നമ്മുടെ 2' ഫോട്ടോയും  ID proof ന്റെ കോപ്പിയും ,കൂടാതെ  നമ്മുടെ ശരീരത്തിലെ ഏതെങ്കിലും 2 അടയാളങ്ങൾ (  മറുക്  , കാക്കപുള്ളി  ) 
തുടങ്ങിയവ എന്തെങ്കിലും ഫോമിൽ എഴുതി ചേർക്കുക . നമ്മുടെ ശരിയായ address,  നമ്മുടെ വീടിന്റെ അടുത്തുള്ള 2 അയൽവാസികളുടെ അഡ്രെസ്സും ചേർത്ത് കൂടെ നമ്മുടെ പേരും , ഒപ്പും , ഫോൺ നമ്പറും ചേർക്കാൻ മറന്നു പോകരുത്.... പിന്നെ നമ്മുടെ  സ്പോൺസറുടെ  പേരും കൂടി എഴുതി ചേർത്ത് അപേക്ഷ സമർപ്പിക്കണം. 
ഇങ്ങിനെ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ അവർ പെർമിറ്റ്‌ processing വർക് തുടങ്ങും....... .
ആദ്യം നമ്മൾ കൊടുത്ത pcc യെ അവർ നമ്മുടെ സ്റ്റേഷനിലേക്ക് അറ്റാച്ച് ചെയ്തു  മെയിൽ അയക്കും ( pcc ഒറിജിനൽ  ആണോ എന്നറിയാൻ വേണ്ടിയാണിത് )  അറ്റാച്ച് ചെയ്താൽ അതിനു നമ്മുടെ സ്റ്റേഷനിലെ പോലീസുകാർ  റിപ്ലൈ അയക്കും .  അറ്റാച്ച് ചെയ്ത pcc ക്ക്‌ confrm msg  ആയാൽ അടുത്ത പടി നമ്മുടെ പെർമിറ്റ്‌ വർക്ക് അവിടെ നടന്നു കൊണ്ടിരിക്കും... .

15  ദിവസം മുതൽ ഒരുമാസം വരെ  ഇതാണ് പെർമിറ്റ്‌ ഇഷ്യൂ ചെയ്തു തരാനുള്ള  കാലാവധി .   

അടുത്ത കടമ്പ  പെർമിറ്റ് അപ്രൂവ് ആകുന്നത് വരെ ഇടയ്ക്കിടെ ഓഫീസ്ലേക്ക് ഒന്ന് അന്വേഷണം നടത്തുന്നത് നന്നായിരിക്കും... അല്ലേൽ നമ്മൾ കൊടുത്ത ഡോക്യുമെന്റസ് ഒക്കെ അവിടെ പൊടിപിടിച്ചു കിടക്കും.  അടുത്ത കടമ്പ  പെർമിറ്റ് അപ്രൂവ് ആയാലും നമ്മൾ പറഞ്ഞാൽ മാത്രമേ അവർ പ്രിന്റ് ചെയ്യുകയുള്ളൂ. അതായത് നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന ഡേറ്റിൽ അവർ പ്രിന്റ് ചെയ്തു തരുമെന്ന് സാരം . 

🔴     പ്രൈവറ്റ് ടൂർ ഏജൻസികൾ നടത്തുന്ന പാക്കേജ് മുഖാന്തരം എത്തിപ്പെടാം. 

""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""'''''''

       ലക്ഷദ്വീപിലെ പല ദ്വീപുകളിലേക്കും ഇന്ന് പ്രൈവറ്റ് ടൂർ ഏജൻസികൾ നടത്തുന്ന വിത്യസ്തമാർന്ന പാക്കേജുകൾ സുലഭമാണ് 
ഓരോ ദ്വീപിലേക്കും വിത്യസ്ത ഫീസായിരിക്കും ഇവരുടേത്. ഒരു ദ്വീപിലേക്ക് മാത്രം 8000 മുതൽ ചാർജ് ചെയ്യുന്ന പാക്കേജുകൾ ഉണ്ട്.   ഇനി ഒന്നോ രണ്ടോ അല്ലങ്കിൽ മൂന്നോ ദ്വീപുകൾ ഒരൊറ്റ യാത്രയിൽ കാണണമെന്നുണ്ടെങ്കിൽ റേറ്റ് വീണ്ടും കൂടും  14000 മുതൽ  മുകളിലോട്ടുള്ള ചാർജ് ആയിരിക്കും. . ഇങ്ങിനെ പോകുന്ന പാക്കേജുകളിൽ നമ്മൾ ആദ്യം ചെയ്യേണ്ടത്  അഡ്വാൻസ് പൈസ അടക്കുക കൂടെ Pcc എടുത്തു  അവരെ ഏല്പിക്കുക ബാക്കി കാര്യങ്ങൾ അവർ നോക്കികൊള്ളും  ദ്വീപിലേക്കുള്ള പെർമിഷൻ ഷിപ് ടിക്കറ്റ്, എല്ലാം അവർ എടുത്തു തരും കൂടാതെ  താമസം , ഭക്ഷണം ദ്വീപിപിലെ കാഴ്ചകൾ കാണാനുള്ള വാഹനം തുടങ്ങിയവയും ഉണ്ടായിരിക്കും.
പണം അടച്ചു കഴിഞ്ഞാൽ മാക്സിമം ഒന്നര മാസം കാത്തു നിൽക്കേണ്ടി വരും. പെർമിറ്റ്‌ അടിച്ചു കിട്ടിയാൽ ഉടനെ ഷിപ് ഷെഡ്യൂൾ നോക്കി Ticket ഉം എടുത്തു അവർ ദ്വീപിലേക്ക് നമ്മെ കൊണ്ടുപോകും. 

Privet pakage number 

          +919447021714
         +918078407764
      +919656720458

Nb  : പല പ്രൈവറ്റ് ടൂർ ഏജൻസികളും കൊടുക്കുന്ന ഫെസ്സിലിറ്റീസ് വിഭിന്നമായിരിക്കും അത് കൊണ്ട് അവർ നമുക്ക് തരുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തണം . 

🔴         ഗവണ്മെന്റ് പാക്കേജ് 

""""""""""""""""""""""'""""""""""""""""'''""""""""""""""""""""""""""""'

      ഗവണ്മെന്റ് പാക്കേജ് മുഖാന്തരം രണ്ടു മൂന്നു മാസം മുമ്പ് മുൻകൂട്ടി പൈസ അടച്ചു ബുക്ക്‌ ചെയ്തു നമുക്ക് യാത്ര പോകാം. ഒരാൾക്ക് 25000 രൂപക്ക്‌  (യാത്ര, ഫുഡ്‌, താമസം ഇതിൽ ഉൾപ്പെടും ) ദ്വീപിലേക്ക് യാത്ര തിരിക്കാം. ഇതിൽ scooba dyve പോലുള്ള  മറ്റു ആക്ടിവിറ്റികൾക്ക് പൈസ നമ്മൾ വേറെയും കാണണം.  ക്യാഷ് ഉള്ളവർക്ക് ഗവണ്മെന്റ് പാക്കേജ് മുഖേനെ ലക്ഷ്വറി ആയി പോകാം. 

Sports package  / Samudram package   

മഴക്കാലം അല്ലാത്ത ഏത് സമയത്തും ദ്വീപിലേക്ക് പോവാം. ( ജൂൺ ,  ജൂലൈ, ഓഗസ്റ്റ്  ) എന്നീ  മാസങ്ങളിൽ കടൽ യാത്ര കുറച്ച് ദുർഘടം പിടിച്ചതാണ്. മാത്രവുമല്ല പലപ്പോഴും ഈ സമയങ്ങളിൽ കപ്പൽ പോലും  കിട്ടാതെ ദിവസങ്ങളോളം ദ്വീപിൽ പെട്ടുപോകും. 

    

NB :  ദ്വീപിലെ കാഴ്ചകൾ കാണാൻ പോകുന്നവർ അവിടുത്തെ നിയമങ്ങളെയും മറ്റും അനുസരിക്കുക നിരോധിരത വസ്തുക്കൾ കൊണ്ടുപോകാതിരിക്കുക.... ദ്വീപിൽ ചെന്ന് അവിടുത്തെ നാട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക. 

കേരളത്തിൽ നിന്നും ഒത്തിരി പേര് പല രീതിയിലും ലക്ഷദ്വീപ് സന്ദർശിക്കുന്നവരുണ്ട്.... നമ്മൾ സന്ദർശകരാണ്  എന്ന ബോധത്തോട് കൂടെ ആളുകളുമായി ഇടപഴകുക....  അവർ നൽകുന്ന സ്നേഹത്തിനു പകരം വെക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ല. 

കടപ്പാട് ✍  അബു വി കെ

Pic crsty  google.

Comments

Popular Posts