തമിഴ്‌നാട്ടിലെ പ്രേതനഗരം

കടെലെടുത്ത മരീചിക 
        ധനുഷ്കോടി 

തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് ധനുഷ്കോടി. 
പ്രേതനഗരി എന്നും നഷ്ടനഗരി എന്നും ഇതറിയപ്പെടുന്നത് 
അരനൂറ്റാണ്ടുകൾക്കു മുന്പേ ഒരു 
പാതിരാകൊടുങ്കാറ്റിൽ മാഞ്ഞുപോയ ധനുഷ്കോടി കടലെടുത്ത പ്രേതനഗരിക്ക് സമാനമായി കിടക്കുകയാണ്. 
സന്ധ്യയായാൽ കച്ചവടസ്ഥാപനങ്ങളൊ സന്ദർശികരോ ഒന്നും ഉണ്ടാവില്ല. 

1964-ലെ ശക്തമായ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ ധനുഷ്കോടിയിൽ കുടിലുകൾ,  ക്രിസ്തീയ ദേവാലയങ്ങൾ, റെയിൽവേകെട്ടിടങ്ങളും പൊളിഞ്ഞ പാളങ്ങളും, വ്യാപാര സ്ഥാപനങ്ങൾ, പള്ളികൾ അമ്പലങ്ങൾ, തുടങ്ങി.... 
ഒരു പുരാതന നഗരത്തിന്റെ തിരു  ശേഷിപ്പുകൾ നമുക്ക് ഇന്നും അവിടെ കാണാൻ കഴിയും. 
ആ മഹാ ദുരന്തത്തിനു ശേഷം ധനുഷ്കോടിയിൽ ആളൊഴിഞ്ഞു. തകർന്ന കെട്ടിടങ്ങൾ മാത്രമാണ് ഇന്നവിടെയുള്ളത്. ഓല മേഞ്ഞ കൊച്ചു കൊച്ചു കൂരകളിൽ കച്ചവടം നടത്തുന്നവരും വിനോദ സഞ്ചാരികളും മാത്രമാണ് സന്ദർശകരായിട്ടുള്ളത്. പണ്ട്  ധനൂഷ്കോടി വരെ നീണ്ടു നിവർന്നു കിടന്നിരുന്ന ആ റെയിൽ പാത പാടെ തകർന്നതോടെ തീവണ്ടികൾ രാമേശ്വരത്ത് അവസാനിപ്പിക്കേണ്ടി വന്നു. 

ശ്രീലങ്കയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇന്ത്യയുടെ തെക്കേ മുനമ്പ് ആണ് ധനുഷ്കോടി. കിഴക്ക് ഭാഗം ബംഗാൾ ഉൾക്കടലിനാലും പടിഞ്ഞാറുഭാഗം ഇന്ത്യൻ മഹാസമുദ്രത്തിനാലും ചുറ്റപ്പെട്ടുകിടക്കുന്ന 
ഇവിടെനിന്നും ഏതാണ്ട് 30 കിലോമീറ്റർ കടൽമാർഗ്ഗം സഞ്ചരിച്ചാൽ  ശ്രീലങ്കയിലെത്തിച്ചേരാം. പണ്ട് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു ഈ ധനുഷ്കോടി. രാമേശ്വരം ധനുഷ്കോടി റെയിൽ പാത മുറിഞ്ഞതോടെ ശ്രീലങ്കയിലേക്ക് കടൽ മാർഗ്ഗമുള്ള ഒഴുക്ക് നിന്നു. ആ ഓർമക്കായി ഇന്ന് പേരിലെങ്കിലും ഒരു ബോട്ട്മെയിൽ ഓടുന്നു.   

ഇന്ന് സഞ്ചാരികൾക്കും തീർഥാടകർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമായി  ധനുഷ്കോടി മാറിക്കഴിഞ്ഞു.
കാരണം.... ഇന്ന് തീർത്ഥാടകാരായി വരുന്നവരിൽ അധികപേരും   ഹിന്ദു പുരാണങ്ങളിലെ രാമ-സേതു മുനമ്പും. മുസ്ലിം വിശ്വാസങ്ങളിലെ ആദം ബ്രിഡ്‌ജുമെല്ലാം നിലനിക്കുന്നതും ഇവിടെയാണ്‌. കൂടാതെ Dr APJ അബ്‌ദുൽ കലാം സാറിന്റെ വീടും  അദ്ദേഹത്തിന്റെ അഗ്നിചിറകുകൾ കുതിച്ചുയന്ന സ്മരണ കുടീരവും. രാമേശ്വരം ക്ഷേത്രവും,  ഇന്ത്യയിലെ നീളം കൂടിയ കടൽപ്പാലവും, പാമ്പൻ റെയിൽ ട്രാക്കുമെല്ലാം നിലനിൽക്കുന്നത് ധനുഷ്കോടിക്ക് കിലോമീറ്ററുകൾ പിറകിലുള്ള രാമേശ്വരത്താണ്. രാമേശ്വരവും ധനുഷ്കോടിയും കൂടാതെ തീർത്ഥാടന കേന്ദ്രമായ ഏർവാടിയും, മധുരയുമെല്ലാം ഇവിടെനിന്നും അധികം വിദൂരതയിലല്ല. 

വിജനമായ റോഡിന് ഇരുവശത്തും മണൽത്തിട്ടകളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന സുന്ദരമായ കടലും നയന മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ചെറിയ ഓലമേഞ്ഞ കടകളിലെ  അലങ്കാരവസ്തുക്കളും ഭക്ഷണവുമെല്ലാം ധനുഷ്കോടിയെ
വേറിട്ടുനിർത്തുന്നു. 

  

വാഹനങ്ങൾ കടന്നു പോകുന്ന കടൽ പാലവും അതിനോട് സമാന്തരമായി കിടക്കുന്ന തീവണ്ടി പാലവും നമുക്കിവിടെ കാണാം... 
പൊതുവിൽ എല്ലാവർക്കും ഒരു സംശയം ഉണ്ടാകും ഇതിലേതാണ് പാമ്പൻ പാലം എന്നത് ?. പ്രധാനമായും ധനുഷ്കോടിയെ ബന്ധിപ്പിച്ചിരുന്ന തീവണ്ടിക്കു പോകാനുള്ള പാലത്തെയാണ് പാമ്പൻ പാലമെന്ന് വിളിക്കുന്നത്.

     പ്രധാന കാഴ്ച്ചകൾ 

      ⛰️ പാമ്പൻ ദ്വീപ് 

ഇന്ത്യൻ ഉപദ്വീപിനും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു തുരുത്താണ് പാമ്പൻ ദ്വീപ്.
രാമനാഥപുരം ജില്ലയിലെ രാമേശ്വരം താലൂക്കിൽപെട്ട ഈ ദ്വീപ് ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമസ്ഥാനത്തായത് കൊണ്ട്  പാമ്പൻ ദ്വീപ് അഥവാ രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്നുത് .

ചുറ്റിലും ബീച്ച് തീരങ്ങളിൽ 
ഉയരമുള്ള തെങ്ങുകളും മരങ്ങളുമുള്ള ഈ കൊച്ചു ദ്വീപിനെ പാംബാൻ ചാനൽ പ്രധാന ഭൂപ്രദേശത്ത് നിന്ന് വേർതിരിക്കുന്നു. മാത്രവുമല്ല ഇവിടം പ്രകൃതി സ്നേഹികളുടെ പറുദീസ കൂടിയാണ്.  

   
തുർക്കി,  മുഗൾ,  ബ്രിട്ടീഷുകാരുടെയുമെല്ലാം  ആക്രമണവും ചോള, ജാഫ്‌ന ഭരണാധികാരികളുടെ വാഴ്ച്ചയുമെല്ലാം കണ്ടുണർന്ന ഈ  മണ്ണിൻ അതിന്റെ പൈതൃകവുമെല്ലാം കാലം കൊണ്ട്  വീണ്ടെടുക്കാൻ സാധിച്ചുവെങ്കിലും ഇതുവരേക്കും ആ 
പ്രകൃതി മുറിവുണങ്ങിയിട്ടില്ല.
ഒരു ഇതിഹാസത്തിന്റെ ഭാഗമെന്നതിനു പുറമെ പ്രകൃതി താണ്ഡവത്തിൽ നാമവശേഷമായ
പ്രസിദ്ധമായ ഒരേയൊരു ക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രവും ഇവിടെയുണ്ട്.

           
       🌅 ധനുഷ്കോടി ബീച് 

വിജനമായ കടൽത്തീരം, വെളുത്ത മണൽ, ഒരു മുനമ്പ് ആയതു കൊണ്ട് തന്നെ കടൽ കാഴ്ചകൾക്ക് പ്രത്യേക അനുഭവമായിരിക്കും. പൊതുവെ കടൽത്തീരം മിക്കവാറും വിജനമായിരിക്കും അതിനാൽ  ബീച്ച് യാത്രക്കാരുടെ തിരക്ക് ഉണ്ടെങ്കിലും അതനുഭവപ്പെടില്ല .

തകർന്നടിഞ്ഞ സ്മാരകങ്ങൾ ഒരു പഴയ നഗരിയെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. എന്നിരുന്നാലും സന്ദർശകർക്ക് വേണ്ടി കാത്തിരിക്കുന്ന കടൽ ഷെല്ലുകൾ കോറൽസ്  പോലുള്ളവ കൊണ്ട് ഉണ്ടാക്കിയ കരകൗശല ശാലകൾ... കൂടാതെ കടൽ വിഭവങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട് അതെല്ലാം ആസ്വദിച്ചും അനുഭവിച്ചും 
നേരം ഇരുട്ടും മുൻപ് ധനുഷ്കോടിയോട് വിടപറയണം, രാത്രിയിൽ ഇങ്ങോട്ട് പ്രവേശനമില്ല. 

🚝 പാമ്പൻ റയിൽപ്പാലം

പാമ്പൻ പാലത്തിന്റെ ചരിത്രത്തിന് വെള്ളക്കാരുടെ സുവർണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിർമ്മിക്കാൻ ബ്രിട്ടിഷുകാർക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. മുൻപ് 
മീറ്റർ ഗേജ് തീവണ്ടികൾ‌ക്കു മാത്രം കടന്നുപോകാൻ കഴിഞ്ഞിരുന്ന റെയിൽ പാത
മുൻ രാഷ്ട്രപതി Dr അബ്ദുൽ കലാം സാറിന്റെ കാലത്ത് 2007 പാമ്പൻ റെയിൽ പാത  ബ്രോഡ്ഗേജ് ആക്കി പുതുക്കി പണിതത്. ഇരുവശത്തേക്ക്   വിടർത്തുന്ന രൂപത്തിലുള്ള എഞ്ചിനീയറിങ് വിസ്‌മയമായ ഇന്ത്യയിലെ ആദ്യ കാൻഡിലിവർ പാലമായി ഇത് മാറി. 

കടലിടുക്കിലൂടെ കപ്പലുകൾ വരുമ്പോൾ പാമ്പൻ റയിൽപ്പാലം ഇരു വശത്തേക്കും ഉയർത്തും, അതിലൂടെ കപ്പലുകൾ പോകും. പോയിക്കഴിഞ്ഞാൽ താഴ്ത്തി വീണ്ടും ചേർത്തുവച്ച് ട്രെയിനുകൾ കടന്നുപോകുന്നു. 

വേറെയും കാഴ്ച്ചകൾ ഉണ്ട് 

Dr അബ്ദുൽ കലാം നാഷണൽ മെമ്മോറിയൽ
Dr അബ്ദുൽകലാമിന്റെ  ഹൗസ്
രാമ സേതു / ആദംസ് ബ്രിഡ്ജ്
കൊത്തൻധര സ്വാമി ക്ഷേത്രം
ഹനുമാൻ ടെമ്പിൾ
അഗ്നി തീർത്ഥം......
തുടങ്ങിയവ. 

രാമേശ്വരത്തെ ഭക്ഷണവും മീൻ വിഭവങ്ങളും പരീക്ഷിക്കാൻ മറക്കരുത്.

വർഷങ്ങൾക്ക് മുൻപ് മിനി ബസും ജീപ്പുകളും ആണ് ധനുഷ്കോടിയിലേക്ക് സർവീസ് നടത്തിയിരുന്നത്.. എന്നാൽ ഈ അടുത്ത് അവസാന പോയിന്റ്  (ധനുഷ് കോടി മുതൽ അരിചൽ മുന / എറോഷൻ പോയിന്റ്) വരെയുള്ള 5 കിലോമീറ്റർ റോഡ്  ഓപ്പൺ ആയിട്ടുണ്ട്. സ്വകാര്യ വാഹനത്തിലോ പബ്ലിക് വാഹനത്തിലോ വേഗത്തിൽ  ഇങ്ങോട്ടേക്കെത്താം . രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. 

🚦🚐 
        മധുര - രാമേശ്വരം 173 km 
       രാമനാഥപുരം / രാംനാട് -    രാമേശ്വരം 55 km 
  രാമേശ്വരം - ധനുഷ്കോടി 19 km.

🚊ട്രെയിൻ മാർഗ്ഗം വരുന്നവർക്ക്.  

രാമേശ്വരം വരെ ട്രെയിനിൽ വന്നശേഷം അവിടെനിന്ന് റോഡ് മാർഗം ധനുഷ്കോടിയിലേക്ക് വരാവുന്നതാണ്.
രാമേശ്വരം റെയിൽവേ സ്റ്റേഷൻ  - ധനുഷ്കോടി 19 km. 

  
കന്യാകുമാരി - രാമേശ്വരം
ചൊവ്വ, വെള്ളി, ഞായർ രാത്രി 10ന് 
എക്സ്പ്രസ്സ്‌ 22622.

കോയമ്പത്തൂർ  - രാമേശ്വരം
രാത്രി  7 മണിക്ക്
മെയിൽ ഉണ്ട്.

ചെന്നൈ  - രാമേശ്വരം വൈകുന്നേരം 5 മണിക്ക് 
ബോട്ട് മെയിൽ. 

മധുര - രാമേശ്വരം
വൈകുന്നേരം 6 മണിക്ക്  പാസഞ്ചർ . 

       തിരിച്ച് 

രാമേശ്വരം - കോയമ്പത്തൂർ 
എക്സ്പ്രസ്സ്‌ 
ബുധൻ 
7 മണിക്ക്.

രാമേശ്വരം - കന്യാകുമാരി 
തിങ്കൾ വ്യാഴം ശനി രാത്രി  8:50 ൻ 
കന്യാകുമാരി എക്സ്പ്രസ്സ്‌ .

രാമേശ്വരം - കോയമ്പത്തൂർ എക്സ്പ്രസ്സ്‌. ചൊവ്വ രാത്രി 7.45



   കടപ്പാട്    ✍️ അബു വി കെ.

Comments