വൃശ്ചികമാസ പുലരിയിൽ കൊളുക്കുമല യാത്ര



     വൃശ്ചികമാസ പുലരിയിൽ താഴ്വാരങ്ങളിൽ നിന്ന് ഉയർന്നു പൊങ്ങുന്ന കോടമഞ്ഞു. മലഞ്ചെരിവുകളെ തൊട്ടുതലോടുന്ന മഴ മേഘങ്ങൾ  പുല്മേടുകളെ തഴുകുന്നകുളിർകാറ്റുംആസ്വദിച്ചുള്ള  സൂര്യോദയം  കാണാൻ വെമ്പുന്ന മനസുമായി നില്കുമ്പോളാണ്.....   

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടത്തിൽ പോയാലോന്നു നാട്ടിലെ പ്രിയ സുഹൃത്തു മുസാഫിർ . ഒരുപാടുനാളായി ആഗ്രഹിക്കുന്ന സ്വപ്നം പൂവണിയാൻ പോകുന്നതിൽ ഒത്തിരി സന്തോഷം. 

ആ മനോഹര സൂര്യോദയം കാണാൻ ഞങ്ങൾ അഞ്ചു പേർ  നാട്ടിൽനിന്നു  വണ്ടി എടുക്കുമ്പോൾ രാത്രി 11 മണി ആയിരുന്നു ഇരുണ്ട നിലാവെളിച്ചത്തിൽ തെരുവ് വിളക്കുകളുടെ അകമ്പടിയോടെ യാത്ര തുടർന്ന് നാലരയോട് കൂടി  തേയില , ഏലം, കാപ്പി തോട്ടങ്ങൾ  കിടയിലെ ഇടുങ്ങിയ പാതയിലൂടെ സൂര്യനെല്ലിയിൽ എത്തിരിക്കുന്നു .

 ചെറിയ ഒരു ടൗണാണ് ധാരാളം ജീപ്പുകൾ പാർക്ക് ചെയ്തിരിക്കുന്നു അവയെല്ലാം കൊളുക്കുമലയിലേക്കു സഞ്ചാരികളെ എത്തിക്കുന്ന വാഹനങ്ങളാണ്.. നല്ല തണുപ്പുള്ള കാലാവസ്ഥ ചുറ്റുപാടും നോക്കി ഒരു ചൂട് ചായ ഈ തണുപ്പത്തിൽ കിട്ടിയാൽ  നല്ല ഫീലായിരിക്കും കുറച്ചു മുകളിലേക്കു ഞങ്ങൾ നടന്നു ഭാഗ്യത്തിന് ഒരു ചെറിയ ചായ കടയുടെ മുമ്പിൽ എത്തിരിക്കുന്നു അവിടെ നിന്ന് കിടു ചായയും കുടിച്ചു ഇരിക്കുമ്പോൾ ഞങ്ങളെ കൊളുക്കുമലയിലേക്കു എത്തിക്കാനുള്ള ഡ്രൈവർ വന്നു.

 തണുത്തു വിറച്ചുകൊണ്ട് ജീപ്പ് തേയില തോട്ടങ്ങൾക്കു ഇടയിലൂടെ മുകളിലേക്ക് പോയി ചെറിയ വീതികുറഞ്ഞ പാത നോകത്താം ദൂരത്തു പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾ  തോട്ടം തൊഴിലാളികളുടെ വീടുകൾ ഇപ്പോൾ മൂന്ന് കി മി നല്ല പാതാ ആയിരുന്നു ഇനിയും ഒരുപാടു ദൂരം മുകളിലേക്കുണ്ട് കട്ട ഓഫ് റോഡിലൂടെ ജീപ്പ് മുകളിലേക്ക് കുതിച്ചുകൊണ്ടെരിന്നു മലയുടെ ചെരിവുകളൂടെ ഉള്ള യാത്ര വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു അഞ്ചരയോട് കൂടി ഞങ്ങൾ മുകളിൽ എത്തിരിക്കുന്നു.. അതെ ഞങ്ങൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടത്തിന്റെ മുകളിൽ എത്തിരിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നു  7130 അടി മുകളിലെ കാഴ്ച വാക്കുകൾക്കും അധീതമാണ്.

 ഒരുപാടു സഞ്ചാരികൾ ഉണ്ടായിരുന്നു ഈ മനോഹര കാഴ്ചകാണാൻ  ഒരാൾക്ക് മാത്രം നടക്കാൻ പാകത്തിലുള്ള പാതയിലൂടെ ഞങ്ങൾ നടന്നു കൊളുക്കുമലയുടെ പ്രധാന വ്യൂ പോയിന്റിൽ എത്തിരിക്കുന്നു കാണുന്ന അമ്പരപ്പിക്കുന്ന കാഴ്ച അങ്ങ് അകലെ നക്ഷത്രങ്ങൾക്കു ഇടയിൽ നീല മേലാപ്പിന്റെ താഴെ കോട മഞ്ഞിൽ അലിഞ്ഞു മരം  കോച്ചുന്ന മാമരം കോച്ചുന്ന തണുപ്പത്തു സൂര്യ ദേവതയുടെ പൊൻ കിരണങ്ങൾ ഭൂമി ദേവിയെ സ്പർഷിക്കുന്ന അസുലഭ നിമിഷം ഞങ്ങൾ കണ്ണു ഇമവെട്ടാതെ നോക്കി നിന്നു ജീവിതത്തിൽ ഏറ്റവും മനോഹര ആസ്വദിച്ച സൂര്യോദയം.ഞങ്ങൾ ഉറക്കെ പറഞ്ഞു കുറച്ചു നേരം അവിടെ നിന്നു പുലിപ്പാറയിലേക്കു നടന്നു രണ്ടു ഭാഗവും അഗാധമായ കൊക്കയാണ് വീണു പോയാൽ പൊടിപോലും കിട്ടില്ല തണുപ്പും കുളിർ കാറ്റും ആസ്വദിച്ച് സമയം പോയത് അറിഞ്ഞില്ല 
 ഈ മലമുകളിൽ എഴുപത്തി അഞ്ചു വർഷം പഴക്കമുള്ള ഒരുതേയില  ഫാക്ടറിയും സഞ്ചാരികൾക്കു വേണ്ടി ഒരുക്കിവച്ചിട്ടുണ്ട്. 
ഒരുപാടായി നേരമായി ഞങ്ങളെ കാത്തുനിൽക്കുന്ന ചേട്ടന്റെ അടുത്തേക്ക് പോയി. 

ഞങ്ങൾക്ക് ഒരുപാടു സ്ഥലങ്ങളിൽ പോകേണ്ടതിനാൽ അവിടെന്നു വീണ്ടും തേയില തോട്ടങ്ങൾക്കു ഇടയിലൂടെ താഴേക്കു തണുത്തു മരവിച്ചുകിടക്കുന്ന ശരീരത്തിലേക്ക് സൂര്യന്റെ നേർത്ത കിരണങ്ങൾ സ്പർഷിക്കുന്നുണ്ടായിരുന്നു ചെറിയ ഇടവയിലൂടെ പോകുമ്പോൾ കന്നുകാലികൾ, കർഷകർ, തോട്ടം തൊഴിലാളികളായ സ്ത്രീകൾ, കൊച്ചു കുട്ടികൾ അവരെല്ലാം അവരുടേതായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു റോഡിൻറെ ഇരുവശത്തായി മനോഹര കാഴ്ചകൾ. 

തേനിയിലേക്കു പോകുന്ന അനവണ്ടിയുടെ തൊട്ടുപിറകിലായി ഞങ്ങൾ കാറ്റാടി പാടങ്ങൾ കാണാൻ രാമക്കല്മേട്ടിലേക്കു യാത്ര തിരിച്ചു.......

Comments