ഇന്ത്യയിലെ ഏറ്റവും വലിയ മലയിടുക്ക് തേടി ഇറങ്ങിയ കഥ



#Two_days
#Backpacking
#Explore
#Belum_cave #Gandikotta #Tirupati_Temple

റൂട്ട്

തൃശ്ശൂർ
   ⬇️
താടിപത്രി
   ⬇️
ബെലും കേവ്
   ⬇️
ജമ്മലമാഡുഗു
   ⬇️
ഗണ്ടികോട്ട
   ⬇️

ലോകത്തിലെ ഏറ്റവും വലിയ മലയിടുക്ക് അമേരിക്കയിൽ ആണ്.എന്നാൽ അതുപോലെ  ഒരു സാധനം ഇന്ത്യയിൽ ഉണ്ട് എന്നത് എത്ര പേർക്ക് അറിയാം.

എന്ന പോയാലോ അങ്ങോട്ടേക്ക് ?
ത്രിശ്ശൂരിൽ നിന്ന് ഞാനും, സിയാദും, ജാബിർ ,ആഷിക്കും മുംബൈ വണ്ടിക്ക് കയറി. നേരത്തെ ഫാസിലും, ഹരീഷ്, ശിൽസ് എന്നിവർ ട്രെയിനിൽ അവർക്കുള്ള സീറ്റ് സെറ്റ് ആക്കി ഇരുപ്പ് ഉറപ്പിച്ചിരുന്നു.

ഞങ്ങൾ ബാക്ക് പാക്കേഴ്‌സ് എവിടേക്കെങ്കിൽ ട്രിപ്പ് പ്ലാൻ ഇട്ടാൽ റീസെർവഷൻ ഒന്നും എടുക്കാറില്ല. ജനറൽ ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറിയപ്പോൾ കാലു കുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥ.

"പടച്ചോനെ പണി പാളിയോ"?

ഞാൻ എന്റെ അവസാനത്തെ അടവ് എടുത്ത് ഇറങ്ങി ട്രെയിനിൽ കാണുന്ന മലയാളികളെ നോക്കി നടന്നു അവസാനം ഒരു ചേട്ടന്റെ മുന്നിൽ എത്തി.

"ചേട്ടായി ഇങ്ങള് ഓടേക്ക"
പാലക്കാട്‌ ആണ് മോനെ എന്താ കാര്യം പുള്ളി എന്നോട്.
'മോനെ മനസ്സിൽ ലഡ്ഡ് പൊട്ടി!'
വേറെ കുറെ പേർ അവിടെ നിൽക്കുന്നുണ്ടായിരുന്നു ഞാൻ പുള്ളിനോട് കമ്പനി ആയി ആ ബിർത് അങ്ങു കൈക്കലാക്കി

മ്മള് നല്ലൊരു ദയ ശീലനായതോണ്ട ആഷിഖിനെ വിളിച്ചു കൂടെ കൂട്ടി. പിന്നെ അങ്ങോട്ട് ആഷിഖിന്റെയും, പ്രണവിന്റെയുണ് നോർത്ത് ഇന്ത്യൻ ട്രിപ്പിന്റെ തള്ള് ആയിരുന്നു.

മ്മള് കണരേട്ടൻ വരെ തോറ്റ് പോകും.
പിന്നെന്താ അറിഞ്ഞൂട പെട്ടന്ന് തന്നെ ടയേഡ് ആയി ഒന്ന് ഉറങ്ങി.
രാവിലെ എട്ട് മണിയോട് കൂടി താടിപത്രി സ്റ്റേഷനിൽ എത്തി. വെറുതെ ടിക്കറ്റ് ഒക്കെ എടുത്തു ചെക്കിംഗ് ഒന്നും ഉണ്ടായില്ല എന്ന് പരസ്പരം പറഞ്ഞു നടക്കുമ്പോൾ ആണ് ഒരു ചേച്ചിയുടെ വരവ്.

ടിക്കറ്റ് ചോദിക്കുന്നു എല്ലാവരും അവരുടെ ടിക്കറ്റ് കാണിക്കുന്നു ഞങ്ങൾ മൂന്ന് പേരുടെ ടിക്കറ്റ് എന്റെ കയ്യിൽ ആണ് സൂക്ഷിച്ചിരുന്നത്.അവിടെ ട്വിസ് സംഭവിക്കുന്നു.
രാവിലെ കുറച്ച് ട്രാൻസ്‌ജിൻഡേഴ്‌സ് ട്രെയിനിൽ കയറി പോകാറ്റിലുള്ള ചില്ലറിയും തപ്പി പോയതിൽ ആ ടിക്കറ്റ് കൂടെ പെട്ട വിവരം ഇപ്പോഴാണ് അറിയുന്നത്‌.

ചേച്ചി നല്ല അനുസരണ ഉള്ള ചേച്ചിയെ ഫൈൻ അടച്ചു പോയാൽ മതി. എന്ന തീരുമാനത്തിൽ ആണ്. ഓഫീസിൽ കൊണ്ട് പോയി മെയിൻ ഓഫീസറും വന്ന്. പടച്ചോനെ മലയാളം അല്ലാതെ ഒരു ഭാഷയും അറിയാത്ത ഞാൻ എങ്ങനെ ഇവരെ പറഞ്ഞു മനസ്സിലാക്കും.
ആഷിക്കും, നിയസും അറിയാവുന്ന ഹിന്ദിയിൽ കാര്യങ്ങൾ പറഞ്ഞു ഒരു 200 രൂപ കൊടുത്തു അവിടുന്ന് കഴിച്ചിലായി.....

യാത്രയിലേക്ക് വരാം
ആദ്യം ഞങ്ങൾ ബെലും കേവ് കാണാൻ വേണ്ടി ഷെയർ ഓട്ടോ പിടിച്ച ബസ് സ്റ്റാൻഡിൽ പോയി.
നേരെ അടുത്ത വണ്ടിക്ക് ബെലും കേവ് ലേക്ക്.
പതിനായിരം കണക്കിന് വർഷങ്ങൾക്ക് മുൻപ് രൂപ പെട്ട ജല പ്രവാഹത്തോടെ ആണ് ഈ കേവ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു. 65 രൂപയുടെ ടിക്കറ്റ് എടുത്ത് ഭൂമിയുടെ ഉള്ളറയിലേക്ക്.
3.50 കി മി ആണ് ഇതിന്റെ ദൂര പരിധി നമുക്ക് ഒരു 1.5 കി മി അതിലൂടെ നടക്കാം. വായു സഞ്ചാരം  ഇല്ലാത്തതിനാൽ നമുക്ക് കൂടുതൽ സമയം ഇവിടെ നിൽക്കാൻ കഴിയില്ല.

അടുത്ത ലക്ഷ്യം കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതുമായ ഗണ്ടികോട്ടയിലേക്ക്.ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ ജമ്മലമാഡുഗുവിൽ നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഗണ്ടികോട്ടയിൽ എത്താം.കോട്ടകൾ ഒരു കാലത്ത് യുദ്ധ തന്ത്രങ്ങളുടെയും പ്രതിരോധങ്ങളുടെയും കേന്ദ്രമാണ്.കോട്ടകൾ രാജകന്മാർക്ക് രാജ്യ പുരോഗതിയിൽ അഭിമാനം കൊള്ളാനും,സുരക്ഷക്കും വേണ്ടി കോട്ടകൾ കെട്ടി ഉയർത്തി.

കരിങ്കൽ പാറ കൊണ്ട് കെട്ടി പൊക്കിയ ഈ കോട്ട കാണാൻ നിരവധി സഞ്ചാരികൾ ആണ് ദിനം പ്രതി ഇവിടേക്ക് വരുന്നത്.ചെറിയ അറകളും, ഇടനാഴിയും ആയി വളരെ വിശാലമാണ് ഈ കോട്ട.
സൈനിക ചെറുത്തു നില്പിനു വേണ്ടി കോട്ടയെ പല ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.

കോട്ടയുടെ ചരിത്രം കഥകളിലേക്ക് പോകാം
1123-ൽ അടുത്തുള്ള ബോമനപള്ളി ഗ്രാമത്തിലെ കപ രാജയും കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യൻ രാജാവായ സോമേശ്വര ഒന്നാമന്റെ കീഴുദ്യോഗസ്ഥനുമാണ് ഗാണ്ടികോട്ട സ്ഥാപിച്ചത്.കല്യാണി ചാലൂക്യ ഭരണാധികാരി.  ഗാണ്ടികോട്ട 1239 A.D മുതൽ 1304 A.D വരെ കകതിയ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായി അവരുടെ വിവിധ കീഴുദ്യോഗസ്ഥർ ഭരിച്ചു.  തുഗ്ലക്ക് രാജവംശം പിടിച്ചെടുത്ത ഇത് 1343 എ.ഡി വരെ അവരുടെ ഭരണത്തിൻ കീഴിലായിരുന്നു. 300 വർഷത്തിലേറെ കോട്ടയും ഗാണ്ടിക്കോട്ട പ്രദേശവും ഭരിച്ച പെമ്മസാനി നായകരുടെ തലസ്ഥാനമായി ഗാണ്ടികോട്ട മാറി.  1652 ൽ എ.ഡി പെമ്മസാനി തിമ്മ നായകയ്ക്ക് ഖുത്ബ് ഷാഹി രാജവംശത്തിലെ മിലിട്ടറി ജനറൽ മിർ ജുംലയുടെ ആക്രമണത്തോടെ ഗാണ്ടിക്കോട്ട യുദ്ധത്തിൽ പരാജയപ്പെട്ടു.  ഗാണ്ടികോട്ട പിന്നീട് ഗൊൽക്കൊണ്ട സുൽത്താനേറ്റിന്റെ അധികാരത്തിലായി.

ഇന്ന് ഈ കോട്ട വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കോട്ടയുടെ അകത്തു ഒരു ജയിൽ, ഗ്രനേരി, രണ്ട് ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളി തുടങ്ങിയവ കാണാവുന്നതാണ്. പെന്ന നദിയുടെ വിശാലമായ ദൃശ്യം കാണാൻ ഞങ്ങൾ ഇറങ്ങി.ഇവിടെ നിന്ന് നോക്കിയാൽ ഒരു സാമ്രാജ്യം കെട്ടി പൊക്കിയ രാജാക്കന്മാരെ എത്ര പ്രശംസിച്ചാലും മതി വരില്ല. രാവിലെത്തെ സൂര്യോദയം ആണ് ആണ് ഇവിടെത്തെ കാഴ്ചകൾക്ക് കൂടുതൽ നിറം പകരുന്നത്.

ശുഭം

Comments