കേരള കർണാടക അതിർത്തിയിൽ ആരോ പറഞ്ഞു കേട്ട മല തേടി ഇറങ്ങിയ കഥ



അനക്ക് വട്ടാണോ....... ഇക്കണ്ട മല ഒക്കെ കയറി പോകാൻ ???

അതിനുള്ള ഉത്തരം ഈ മല കയറി തീർന്നാൽ മനസ്സിൽ ആവും..

ബ്രഹ്മഗിരി ഹിൽസ്

കർണാടക കേരള അതിർത്തിയിൽ വയനാട് ജില്ലയിലും ,കൂർഗ് ജില്ലായിലുമായി പരന്ന് കിടക്കുന്ന വനം. സമുദ്ര നിരപ്പിൽ നിന്ന് 5276 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു..തിരുനെല്ലി ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന മലകൾ ആണ് ബ്രഹ്മഗിരി.
ബ്രഹ്മഗിരി ലക്ഷ്യം ആക്കി ബൈക്ക് എടുത്തു ഞാനും മുസഫിറും നേരെ പ്രമോദ് ഏട്ടന്റെ വീട്ടിലേക്ക്.അൽത്താഫ് മഞ്ചേരി റെഡി ആണ് അവനേയും കൂട്ടി വണ്ടി വിട്ടു.മഞ്ചേരി,അരീക്കോട്, മുക്കം, താമരശേരി വഴി മഴയും കൊണ്ട് അടിവാരം എത്തി. എന്ന പിന്നെ  ഒരു ചായ കുടിച്ചിട്ട് ചുരം കയറാൻ തീരുമാനിച്ചു.

എന്ന 
"ചേട്ടാ  രണ്ട് ഡബിൾ ഓംലെറ്റ് പോരട്ടെ"

അതും അകത്താക്കി നീട്ടത്തിൽ ഒരു എമ്പാകും ഇട്ട് ഇരുന്നപ്പോൾ കള്ള ഹിമാർ സിയാദ് അത് വഴി പാസ്സ് ചെയ്തു...പിന്നെ അങ്ങോട്ട് നാല് പേരായി...

പപ്പു ചേട്ടൻ പറഞ്ഞ പോലെ

" മ്മ്‌ടെ താമരശ്ശേരി ചുരം"

അത് അങ്ങു കയറാൻ തുടങ്ങി ഒന്ന് അങ്ങോട്ടൊ, ഇങ്ങോട്ടോ മാറിയാൽ ദാ കിടക്കും കൊക്കയിൽ .നല്ല കോട മഞ്ഞും, കുളിര്കാറ്റും, പിന്നെ വേറെ ന്തോകയോ 
ആസ്വദിച്ചു .

ലക്കടി വ്യൂ പോയിന്റ് കഴിഞ്ഞപ്പോൾ അതാ മക്കളെ അവിടെ സംഭവിക്കുന്നു. പ്രമോദ് ഏട്ടന്റെ വണ്ടി കുഴിയിൽ ചാടുന്നു വണ്ടി പഞ്ചർ ആവുന്നു അടിപൊളി ആകെ ഡാർക് സീൻ ആഴി രാവിലെ 7:30 ന് ടീം അംഗങ്ങളോട് ബെയ്‌സ് ക്യാമ്പ് ആയ തിരുന്നെല്ലി ക്ഷേത്രത്തിൽ എത്താൻ പറഞ്ഞിരുന്നു. ഇവിടെ നിന്നാൽ ആ സമയത്തു എത്താൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് 6 പേര് 2 ബൈക്കിൽ യാത്ര തുടങ്ങി 72 കി മി പോലീസിന്റെ കണ്ണിൽ പെടാതെ പോകണം.ഓരോ കി മി കഴിയുന്തോറും തണുപ്പ് കൂടി വരുകയാണ്. നല്ല കോട മഞ്ഞു കാരണം മുന്നിൽ ഉള്ളതൊന്നും കാണാനും കഴിയുന്നില്ല...

കൽപറ്റ, മാനന്തവാടി,കാട്ടികുളം, പിന്നിട്ട തിരുനെല്ലി അമ്പലത്തിലേക്ക്  സഹയാത്രികർ എല്ലാവരും റെഡി ആയി നിൽക്കുന്നു. രാവിലെ ഒരു മസാല ദോശ അകത്താക്കി ഫോറെസ്റ്റ് ഓഫീസിൽ ചെന്ന് 28 പേർക്കുള്ള പെർമിഷൻ എടുത്തു മല കയറാൻ തുടങ്ങി.

ഫോറെസ്റ്റ് ഓഫീസിൽ നിന്ന് പ്രത്യേക അനുമതിയോട് മാത്രമേ ബ്രഹ്മഗിരി ട്രെക്കിംഗ് ചെയ്യാൻ കഴിയുക അവർ നമ്മുടെ എണ്ണം അനുസരിച്ച് ഗൈഡ് ഏർപ്പാടാക്കി തരും.

ആദ്യം ചെറിയ നിരപ്പായ സ്ഥലം കഴിഞ്ഞു വനത്തിലേക്ക് പ്രവേശിച്ചു. ഇട തൂർന്ന വനങ്ങൾ, പോകുന്ന വഴിയിൽ ചെറിയ കാട്ടു ചോലകൾ വെള്ളം തീർന്നവർ എല്ലാവരും വെള്ളം നിറക്കാൻ തുടങ്ങി.

പകുതി ദൂരം പിന്നിട്ടപ്പോൾ വാച്ച് ടവറിന്റെ അടുത്ത് എത്തിയിരിക്കുന്നു എല്ലാവരും നല്ല ക്ഷീണതരാണ് കൊണ്ട് വന്ന ബിസ്കറ്റ് ഫ്രൂട്‌സ് എല്ലാം കഴിക്കാൻ തുടങ്ങി. വാച്ച് ടവറിൽ നിന്നുള്ള കാഴ്ച വാക്കുകൾക്ക് അപ്പുറം ആയിരുന്നു ഒരു 360 ഡിഗ്രി കാഴ്ച വേണം പറയാൻ അവിടെ നിന്ന് ട്രെക്കിംഗ് റൂട്ട് രണ്ടായി പിരിയും ഒരു ഭാഗം പക്ഷിപതാളം ഭാഗത്തേക്കും മറു ഭാഗം ബ്രഹ്മഗിരിയുടെ മുകളിലേക്കും പക്ഷിപതാളം ട്രെക്കിംഗ് മാവോയിസ്റ്റ് ഭീക്ഷണി മൂലം പെർമിഷൻ കൊടുക്കുന്നില്ല......

ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുകയും കൂടെ എനിർജിയും കുറയുന്നുണ്ട്.നമ്മൾ ഒരു ടാസ്‌ക് ഏറ്റെടുത്ത് കഴിഞ്ഞാൽ അതിന്റെ പരിപൂര്ണത അത് കംപ്ലീറ്റ് ചെയുമ്പോൾ ആണല്ലോ,
വീണ്ടും നടത്തം തന്നെ

മുകളിൽ നിന്ന് ഞങ്ങളെക്കാൾ മുന്നേ പോയവർ താഴെ ഇറങ്ങുന്നുണ്ട് അപ്പോൾ ആവേശം കൂടുതൽ ആയി പിന്നെ അങ്ങോട്ട് ഒറ്റ നടപ്പിന് മുകളിൽ എത്തി.കാഴ്ചകൾ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്നു. പുതിയ ഒരുപാട് കൂട്ടുകാർ.
എല്ലാവരും ഒരു തരം വട്ടൻ മാർ.

അനക്ക് ഭ്രാന്താണോ ചെങ്ങായീ..........??

ഇക്കണ്ട മല കയറി പോകാൻ തുടങ്ങി ചോദ്യങ്ങൾ ചോദിക്കുന്നവരോട്.....

മലകൾ കീഴടക്കിയവന്റെ സന്തോഷം അത് അനുഭവിക്കുന്നവർക്കെ അറിയൂ. അവന്റെ ലക്ഷ്യത്തിലേക്ക് ഉള്ള ദൂരം എത്ര കഠിനമായാലും അവൻ ആ ലക്ഷ്യത്തിലേക്ക് കുതിച്ചോണ്ടിരിക്കും.ഇത് ഞങ്ങളുടെ സന്തോഷം ബാക്ക് പാക്കേഴ്‌സ് എന്ന കൂട്ടയിമായുടെ വിജയം പുതിയ ദേശങ്ങൾ തേടി മലകൾ തേടി ഞങ്ങൾ ഇറങ്ങുകയാണ്.

ചെറിയ രീതിയിൽ ഈ യാത്ര പകർത്തിയിട്ടുണ്ട് ക്ലാരിറ്റി കുറവാണ് വരും വീഡിയോ കൂടുതൽ നന്നാക്കാൻ ശ്രമിക്കുന്നതാണ്



ശുഭം

Comments