നിനക്ക് എന്താടാ ഭ്രാന്താണോ സെക്കന്റ് ക്ലാസ്സിൽ ചെന്നൈ പോകാൻ"

"നിനക്ക് എന്താടാ ഭ്രാന്താണോ സെക്കന്റ് ക്ലാസ്സിൽ ചെന്നൈ പോകാൻ",,,,!!!

എന്ന ചോദ്യം കേട്ടുകൊണ്ടാണ്‌ ഷോപ്പിൽ നിന്ന് ഇറങ്ങുന്നത് ഇതേ ചോദ്യം കൂടെ വരുന്നവൻ മാരും കേട്ടു കാണും ഇന്ത്യയിൽ തന്നെ ഏറ്റവും തിരക്കുളള റെയിൽ വേ റൂട്ടുകളിൽ ഒന്നായ മംഗലാപുരം ചെന്നൈ റൂട്ടിൽ രാത്രി ട്രെയിനിൽ സീറ്റ് കിട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.കുറഞ്ഞ ചിലവിൽ  യാത്ര ആയിരുന്നു മനസ്സിൽ അതുകൊണ്ടാണ് ഈ റിസ്ക് ഏറ്റെടുക്കാൻ തയ്യാറായത്.തിരൂരിൽ എത്തുമ്പോൾ ഉരുണ്ട ഭൂമി (Thakky) അവിടെ നേരത്തെ എത്തി എന്നെ കാത്തിരിക്കുന്നുണ്ടർന്നു ടിക്കറ്റ് എടുത്തു ചെന്നൈയിലേക്ക് 200 രൂപ.

ആദ്യമായി ചെന്നൈ പട്ടണത്തെ അറിയുന്നത്‌ വളരെ ചെറുപ്പത്തിൽ നാടോടിക്കാറ്റ്  സിനിമയിലൂടെ ആണ്  അന്ന്  തൊട്ടുള്ള വലിയ ആഗ്രഹമായിരുന്നു മദിരാശി പട്ടണം കാണാൻ തീവണ്ടി ആപ്പീസിലെ മൈക്കയിലൂടെ വിളിച്ച് പറയാൻ തുടങ്ങി ഏതാനും നിമിഷങ്ങൾക്ക് അകം ട്രെയിൻ എത്തുന്ന വിവരം
കൂടെയുള്ളവരായ ശിൽസ്, പ്രണവ്, സിയാദ് എന്നിവർ ട്രെയിന്റെ മുമ്പിലെ ഏതോ ബോഗിയിൽ ആണ് അറിഞ്ഞ ഞങ്ങൾ പ്ലാറ്റ്‌ഫോം ന്റെ മുന്നിലേക്ക് നടന്നു.

വലിയ ഭണ്ഡാ കെട്ടുകളായി നിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ഒരു കൂട്ടത്തെ ആണ് അവിടെ കണ്ടത് അപ്പോഴേക്കും വണ്ടി എത്തി സ്റ്റേഷന്റെ ചുറ്റുപാടിൽ നിന്ന് ഒരുപാട് യാത്രക്കാർ ഓടി കൂടി.പടച്ചോനെ എങ്ങനെയെങ്കിലും അകത്തു കയറി കൂടണം എന്ന ലക്ഷ്യം മാത്രം മനസ്സിൽ ഉണ്ടായിരുന്നുള്ളു. ഡോറിന്റെ അടുത്തുള്ള കമ്പിയിൽ പിടിച്ചു മുന്നിലേക്ക് ആഞ്ഞു ഒരു വിധത്തിൽ അകത്തു കയറി കൂടി. ഒറ്റക്കാലിൽ ആണ് നിൽക്കുന്നത് കാലു ഒരു ഭാഗത്തും മറ്റു ഭാഗങ്ങൾ വേറെ ഒരു ഭാഗത്തും അണ്ണൻ മാർ നട്ടെല്ലിന്റെ ബോൾട്ട് അളക്കും എന്നു തോന്നുണ്ട്.ഡോറിന്റെ ഒരു ഭാഗത്ത് നിന്ന് ആളുകൾ കൂട്ടമായി തള്ളുന്നുണ്ട് ട്രെയിനിൽ ഒന്ന് തിരയാണോ നിവർന്ന് നില്കാനോ പറ്റാത്ത അവസ്ഥ.

മുന്നിൽ ഒരു ലക്ഷ്യം എങ്ങനെയെങ്കിലും ബാത്‌റൂമിൽ കയറി പറ്റണം ഒരു വിധത്തിൽ അതിൽ കയറി പറ്റി ഞാൻ അടക്കം അഞ്ചു പേർ ഉണ്ടായിരുന്നു അതിന്റെ അകത്തു.ചൂട് കാരണം നല്ലോണം വിയർത്തു ഒലിക്കുന്നുണ്ട്.കുറിച്ച് കഴിഞ്ഞപ്പോൾ പ്ലാസ്റ്റിക് ബോട്ടിൽ കല്ലിൽ ഒരത്തുന്നത് പോലെ ഉള്ള ശബ്ദം കേട്ടു കൂടെ ഒരു അലര്ച്ചയും ഒരു അണ്ണൻ ചെക്കന്റെ കാൽ വിരലുകൾ തൂക്കിയിട്ടത് കൊണ്ടാവണം കല്ലിൽ കൊണ്ട് തൊലി എല്ലാം പോയി രക്തം വാർന്ന് ഒഴുകുന്നുണ്ട് ബാത്റൂമിലെ ജനാലയിലൂടെ ഒരു നോട്ടം മാത്രമേ നോക്കിയൊള്ളു കാലിന്റെ അവസ്ഥ അത്രയ്ക്കും മോശയിരുന്നു അടുത്ത സ്റ്റേഷൻ ഷൊർണ്ണൂർ എത്തിയപ്പോൾ അദ്ദേഹത്തെ റയിൽവേ ജീവനക്കാർ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.

സേലം, ഈറോഡ് എന്നിവ കഴിഞ്ഞാൽ തിരക്ക് കുറയും എന്ന് ആരോ പറഞ്ഞു ബാക്കി മണിക്കൂറുകൾ തള്ളി നീക്കിയെങ്കിലും അവിടെനിന്ന് എല്ലാം കൂടുതൽ യാത്രക്കാർ കയറുകയാണ് ഉണ്ടായത്.രാവിലെ 9 മണിയോട് കൂടി ചെന്നൈ എത്തുമ്പോൾ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ട്രെയിൻ യാത്ര ആയിരുന്നു.
ഫാസിലും ടീമിനെയും അവിടെ കാത്തു നിന്നു അവരും എല്ലാവരും എത്തി ചെന്നൈയിലെ പ്രധാന അകർഷണങ്ങളായ ചില സ്‌ഥലങ്ങളിലേക്ക് യാത്ര തിരിച്ചു.

Crocodile Bank Trust

ചെന്നൈയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനാഷൻ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇഷ്ടപെടുന്ന സ്ഥലം കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടും ധാരാളം മുതലകളും, വ്യത്യസ്ത പാമ്പുകൾ, ആമകൾ തുടങ്ങിയ വിവിധ തരത്തിലുള്ള ജീവികളുടെ കാഴ്ച കളാണ് ഇവിടെ ഒരുക്കി വെച്ചിട്ടുള്ളത്.

ദക്ഷിണ ചിത്ര (Dhakshina Chithra)

"ദക്ഷിണ ചിത്ര"  ചെന്നൈയിലെ ദക്ഷിണേന്ത്യ ആണ് ദക്ഷിണ ചിത്ര. ചെന്നൈ സെൻട്രലിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടെ എത്തി ചേരവുന്നതാണ് 10 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹെറിറ്റേജ് വില്ലേജാണ് ദക്ഷിണ ചിത്ര
ഇതിനകത്തു പ്രവേശിച്ചു കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ക്കാരം തൊട്ടറിയുവാൻ നമുക്ക് സാധിക്കും. ഒപ്പം തന്നെ ആ സംസ്ഥാനങ്ങളിൽ കാണുന്ന വൈവിധ്യമാർന്ന ഭവനങ്ങളുടെ അതി മനോഹര കാഴ്ചയും ആസ്വദിക്കാം.  

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പൈതൃകവും, സംസ്കാരം എന്നിവയുടെ ഒരു മാതൃക ആണ് ഇവിടെ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത്. എല്ലാം നമുക്ക് നടന്ന് കാണാവുന്നതാണ് കേരളത്തിലെ പഴയ നായർ നമ്പൂതിരി,ക്രിസ്ത്യൻ, മുസ്ലിം തറവാട് കളുടെ മാത്രക നമുക്ക് കാണാൻ കഴിയും.

അവിടെയെല്ലാം സന്ദർശിച്ചു വൈകുന്നേരം മറീന ബീച്ചിൽ എത്തി അവിടെ ബീച്ചിൽ ഇരുന്നുകൊണ്ട് എല്ലാവരും അവരുടെ തള്ള് കഥകൾ പറയാൻ തുടങ്ങി.സമയം ഒരുപാട് ആയി രാത്രിയിലെ ട്രൈനിൽ ചിദംബരത്തേക്ക് യാത്ര തുടങ്ങി.
പുലർച്ച ചിദംബരം ക്ഷേത്രത്തിലേക്ക് എല്ലാവരും നടന്നു തമിഴ് കൊതുപണികളാൽ നിർമിക്കപ്പെട്ട ക്ഷേത്രം വലിയ കാവടങ്ങളും ഗോപുരങ്ങളും ഉണ്ട് ക്ഷേത്രത്തിന് അവിടെത്തെ കാഴ്ചകൾ കണ്ട് പിച്ചാവരത്തേക്ക്.

പിച്ചവാരം ഇന്ത്യയിൽ ബംഗാളിലെ സുന്ദർബൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള സ്ഥലം മന്ത്രികം,ദശവതാരം തുടങ്ങിയ സിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുണ്ട് പിച്ചവാരം ഇവിടെ പ്രധാന ആകർഷണം കായാലിലൂടെ ഉള്ള തോണി യാത്ര ഭീതിപ്പെടുത്തുന്നത്. കൗതുക നിറഞ്ഞതുമാണ് രണ്ട് മണിക്കൂറത്തെ യാത്ര കഴിഞ്ഞു ലോക്കൽ ട്രെയിനിൽ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക്.

ശുഭം

Comments