ഇടുക്കി ഡാമിന്റെ മുകളിലെ കാഴ്ചകളും വാഗവനം ട്രെക്കിങ്


ഒരുപാട് ആഗ്രഹിച്ച കുമാരപര്വതം ട്രെക്കിങ് പോകാൻ കഴിയാത്തതിൽ വിഷമിച്ചോണ്ട് ഇരിക്കുമ്പോളാണ് വാഗവനം ട്രെക്കിങ് നെ കുറിച്ച് ഫാസിൽ പറയുന്നത്. ഞാൻ ഒക്കെ പറഞ്ഞു ഗ്രൂപ്പും തുടങ്ങി. പിന്നെ അങ്ങോട്ട് ചങ്ക് പ്രണവും, ഹരീഷ് ,ശിൽസ്, ജിനു, മുസാഫിർ, റാസി,സിയാദ്, റിയസ്ക്ക & നസീബ് അവരുടെ ഫ്രിൻഡ്‌സ് പിന്നെ ഒരു താടിയും ആയപ്പോൾ തന്നെ ഒരു ആടാർ ട്രിപ്പിനുള്ള ആളായി.രണ്ട് ദിവസത്തെ യാത്ര ആണ് ആദ്യ ദിവസം കാണാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് പ്രണവ് ഉണ്ടാക്കി എല്ലാവർക്കും അത് ഇഷ്ടയാതൊണ്ടു മാറ്റം വരുത്താൻ നിന്നില്ല.

വെള്ളിയാഴ്ച വീട്ടിൽ നിന്ന് ബൈക്ക് എടുത്ത് മുസഫിറിനെ കൂട്ടി വളാഞ്ചേരിയിലേക്ക്.
കാത്തിരിപ്പിന് വിരാമം ഇട്ട് ഞങ്ങളുടെ ആനവണ്ടി എത്തറായപ്പോൾ പ്രണവിന്റെ കാൾ വന്നു വേറെ ഒന്നും നോക്കിയില്ല ആദ്യം വന്ന വണ്ടിക്ക് കയറി പ്രണവിനെ തിരിഞ്ഞപ്പോൾ ആണ് മന
സ്സിലായത് ബസ് മാറി കയറിയ വിവരം അറിയുന്നത്.പിന്നെ കുറ്റിപ്പുറത്ത് ഇറങ്ങി ബസ് മാറി കയറേണ്ടി വന്നു.

KSRTC ബസ്സിൽ  പേട്ടയിലേക്ക് ഉള്ള ഞങ്ങളുടെ യാത്ര 6 മണിയോട് കൂടി അവസാനിച്ചു ബാക്കി പേര് ഫാസിലും താടിയും, ഹരീഷ് ജിനും ശിൽസ് എന്നിവർ എല്ലാവരും പുറപ്പെട്ടു ഒരു  മണിക്കൂറിനുള്ളിൽ അവിടെ എത്തും എന്നു..

ഈരാറ്റുപേട്ടയിൽ ഇരുന്ന് തള്ളി മറിക്കാൻ തുടങ്ങി ഓരോരുത്തരും അവരുടെ യാത്ര അനുഭവങ്ങൾ തള്ളാൻ തുടങ്ങി അപ്പോഴേക്കും നേരം വെളുത്തു ഈരാറ്റുപേട്ട KSRTC സ്റ്റാണ്ടിലേക്കു  ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി ഒരു പള്ളിയുടെ മുമ്പിൽ എത്തിയപ്പോൾ എല്ലാവരും പതുക്കെ സ്ലോ ആവാൻ തുടങ്ങി.

പള്ളിയിലേക്ക് പോകുന്ന പെണ്കുട്ടികളെ നോക്കി നിൽകലാണ് എല്ലാവരുടെയും പരിപാടി അതിനിടയിൽ ആണ് വല്യച്ഛൻമല എന്ന എഴുതിയ ബോർഡ് കാണുന്നത് എന്ന പിന്നെ അത് അങ്ങു കയറിയാലോ പ്രണവ് ഇതാ ആദ്യ മിനി ട്രെക്കിങ് അവിടെ നിന്ന് തുടങ്ങി മല മുകളിലെ കാഴ്ച വളരെ മനോഹരമായിരുന്നു.
സൂര്യൻ ഉദിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു കാഴ്ചകൾ കണ്ട് കഴിഞ്ഞ് വീണ്ടും താഴേക്ക്  കുത്തനെ ഉള്ള ഇറക്കം വളരെ പ്രയാസമായി തോന്നി. പ്രാതൽ കഴിഞ്ഞപ്പോഴേക്കും പോകാനുള്ള ജീപ്പ് വന്നു മുൻകൂട്ടി തീരുമാനിച്ച പോലെ ഞങ്ങൾ എല്ലാവരെയും ജീപ്പിൽ കുത്തി നിറച്ച് മാർമല വെള്ളച്ചാട്ടത്തിലേക്കു.

#മാർമല_വെള്ളച്ചാട്ടം
--------------------------------

ഈരാറ്റുപേട്ടയിൽ നിന്ന് 13 കി മി യാത്ര ചെയ്താൽ നമുക്ക് ഈ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരവുന്നതാണ് അടുത്തുള്ള ടൌൺ ടീകോയ്‌  8 കി മി സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലൂടെ ട്രെക്ക് ചെയ്ത് വേണം ഇവിടെ എത്താൻ പോകുന്ന വഴിയിൽ ഉടനീളം പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്നു.60 മീറ്ററോളം നീളം വരുന്ന വെള്ളച്ചാട്ടത്തിന്റെ ശരിക്കും അസ്വദികണമെങ്കിൽ മഴക്കാലത്ത് വരണം
ഞങ്ങൾക്ക് ഒരുപാട് സ്ഥലത്തു പോകേണ്ടതിനാൽ അവിടെനിന്ന് വേഗം പുറപ്പെട്ടു ഇല്ലിക്കൽ കല്ല് ലേക്ക് വെള്ളച്ചാട്ടത്തിന്റെ ബോർഡ് കാണുന്ന സ്ഥലത്തു നിന്ന് താഴോട്ട് കാണുന്ന ഓഫ് റോഡിലൂടെ ആണ് ജീപ്പ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്

#ഇല്ലിക്കൽ_കല്ല്
-------------------------

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കൊടുമുടികളിൽ ഒന്നാണ് ഇല്ലിക്കൽ കല്ല് 4000 അടിയോളം ഉയരം വരുന്ന ഈ കല്ല് മൂന്ന് പാറകൾ ചേർന്നാണ് രൂപം കൊള്ളുന്നത് 2 വർഷം മുൻപ് ഇതിന്റെ മുകളിലേക്ക് കയറുന്നതിന് ഇടയിൽ 2 പേര് മരണം പെട്ടിട്ടുണ്ട്.ഇതിന്റെ മുകളിൽ നീല കൊടുവേലി ഉണ്ടെന്ന് പറയ പെടുന്നു.വർഷങ്ങൾക്ക് മുൻപ് ഇല്ലിക്കൽ കല്ലിലെ കുടക്കല്ലിന് മുകളിൽ ഒരു ചെറിയ കുളമുണ്ടന്നും അതിൽ നീല കൊടുവേലി വളരുന്നുണ്ടെന്നും ഓരോ കെട്ടുകഥകൾ ഇല്ലിക്കൽ കല്ലിനെ കുറിച്ച് പറയപ്പെടുന്നുണ്ട്.മന്സൂണിൽ കോടമഞ്ഞിനെ പുണർന്നു നിൽക്കുന്ന ഇല്ലിക്കൽ കല്ലിനെ കാണാൻ ഒരുപാട് പേർ വരാറുണ്ട്. അവിടെനിന്ന് ഞങ്ങൾ ഓഫ് റോഡിലൂടെ ജീപ്പ് ഇലവിഴപൂഞ്ചിറ യിലേക്ക്

#ഇലവിഴപൂഞ്ചിറ
---------------------------
തൊടുപുഴയിൽ നിന്ന് 20 കി മി യാത്ര ചെയ്താൽ നമുക്ക് പൂഞ്ചിറയിൽ എത്താവുന്നതാണ് പക്കാ ഓഫ് റോഡ് ആയത് കൊണ്ട്  ജീപ്പിൽ ആണ് ഞങ്ങളുടെ യാത്ര പോകുന്ന വഴിയിൽ സാഹസിക യാത്രക്ക് ഒരുങ്ങിയ കുറച്ചു ബൈക്ക് യാത്രക്കാരെ കാണുന്നുണ്ട്.അവർ എല്ലാവരും നല്ലോണം പ്രയാസത്തോട് ആണ് മുകളിലേക്ക് കയറുന്നത്. മുകളിൽ നമുക്ക്  മനോഹരമായ കാഴ്ചകൾ ആണ് താഴെ മലങ്കര ഡാമിന്റെ വിദൂര ദൃശ്യം. മുകളിൽ പോലീസ് ഡിപാർട്മെന്റിന്റെ വയർലെസ് സ്റ്റേഷൻ ഉണ്ട്. അവിടെത്തെ കാഴ്ചകൾ കണ്ട് ഞങ്ങൾ വാഗമണ്ണിലേക്ക്.

മുമ്പ് വഗമണ്ണിൽ വന്നിട്ടുണ്ടെങ്കിലും ഇത് വരെ ടീ ലൈക് കണ്ടിട്ടില്ല. ഒരു തടാകത്തിന്റെ ചുറ്റും തേയില തോട്ടങ്ങളും, ഒരു ചെറിയ വീടും ഉള്ള ചിത്രം ആരും തന്നെ കാണാത്തവർ ഉണ്ടാവില്ല. സൂര്യ അസ്തമയം അവിടെ നിന്ന് കണ്ട് ഞങ്ങളുടെ ക്യാമ്പ് സൈറ്റിലേക്ക്. ഏകദേശം 9 കി മി ഓളം ഉണ്ടാവും താമസിക്കാൻ ഏർപ്പെടുത്തിയ വീട്ടിലേക്കു.

അവിടെ ചെന്ന് കുറച്ചു കഴിഞ്ഞപ്പഴേക്കും പ്രിൻസ് ചേട്ടൻ വന്ന് ഞങ്ങൾക് കഴിക്കാനുള്ള കപ്പ റെഡി ആക്കിയിരുന്നു. അതും കഴിച്ചു കഴിഞ്ഞപ്പോൾ. എല്ലാവരും ഒരുമിച്ച് ഇരുന്ന് യാത്ര അനുഭവങ്ങൾ പറയാൻ തുടങ്ങി.ക്യാമ്പ് ഫയർ തുടങ്ങി ഹരീഷ് ബ്രോന്റെ രേണുക കവിത ആലപാനത്തോടെ പാട്ട് കച്ചേരിക്കു തീകൊളുത്തി. പിന്നെ അങ്ങോട്ട് നാടൻ പാട്ടും, മാപ്പിള പാട്ടും, കവിതകളും, മായി നേരം പോയത് അറിഞ്ഞില്ല.ഏതോ നാട്ടിൽ ഉള്ളവർ, വ്യത്യസ്ത പ്രായക്കാർ, വ്യത്യസ്ത ജോലി ചെയ്യുന്നവർ, കോളേജ് സ്റ്റുഡന്റ്‌സ് എന്നീ പല മേഖലകളിലും ഉള്ളവർ എല്ലാം ഒരു മനസ്സിന്റെ ഉടമകൾ ആയിരിക്കുന്നു.പ്രിൻസ് ചേട്ടന്റെ ഭാര്യ ഉണ്ടാക്കിയതാവണം നല്ല ടേസ്റ്റ് ഉള്ള നാടൻ ഭക്ഷണം, ചിക്കനും കഴിച്ചു വീടിന്റെ അകത്തേക്ക്.

സമയം പത്തുമണി കഴിഞ്ഞിരുന്നു താടി അടുക്കളയിൽ പോയി നോക്കിയപ്പോൾ പഞ്ചസാര ഉണ്ട് അവിടെ എന്ന ഈ രാത്രി തണുപ്പത്തു ഒരു കട്ടൻ കാപ്പി കിട്ടിയാൽ പൊളിക്കും. കാപ്പി പൊടി ഇല്ലാത്തൊണ്ടു അടുത്തുള്ള വീട്ടിൽ ചെന്ന് വാങ്ങി നല്ല ഒരു കട്ടൻ കാപ്പി നമ്മുടെ താടിയുടെ വക ബാക്കി എല്ലാവരും ചീട്ടു കളിയുടെ തിരക്കിലാണ്.
ഉറക്കം വരാൻ തുടങ്ങി എല്ലാവരും കിടന്നു.

Day 2

#വാഗവനം_ട്രെക്കിങ്
-------------------------------

സൂര്യൻ ഉദിച്ചു വരുന്നതിന് മുമ്പ് തന്നെ എല്ലാവരും ട്രെക്കിങ് പോകാനുള്ള തയ്യാറാടുപ്പിൽ ആണ്. അങ്ങനെ ഞങ്ങളുടെ യാത്ര ഇവിടെ തുടങ്ങുന്നു കേരളം ഫോറെസ്റ്റ് ഡിപാർട്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങി രണ്ട് ഗൈഡ് കൂടെ ഉണ്ട് വഴി കാണിക്കാൻ മുകളിൽലേക്. ആദ്യ ചെറുകിട കയറ്റങ്ങളുമായി യാത്ര തുടങ്ങി. ചില സ്ഥലങ്ങൾ കുത്തനെ ഉള്ള കയറ്റം കയറാൻ നന്നേ പ്രായസം തോന്നി.നല്ല കാറ്റു അടിക്കുന്നുണ്ട് അങ്ങു ദൂരെ ഇടുക്കി ഡാം കാണാവുന്നതാണ്. ഇവിടെ കാറ്റാണ് കാറ്റ് എന്ന പാട്ട് എത്ര ശരിയാണ്. ഇടുക്കിയുടെ ഭംഗി എത്രത്തോളം വരും എന്നത് അറിയണമെങ്കിൽ ഇവിടേക്ക് തന്നെ വരണം.
വാഗവനം ട്രെക്കിങ്ങ് കോംപ്ലെറ്റഡ് ആകി മറ്റൊരു വഴിയിലൂടെ താഴോട്ടു ഇറങ്ങാൻ തുടങ്ങി. അവിടെ നിന്ന് പ്രിൻസ് ചേട്ടന്റെ വീട്ടിൽ ആണ് ഉച്ചകത്തെ ഫുഡ് അതും കഴിച്ചു അയ്യപ്പന്കോവിലേക്ക്.

#അയ്യപ്പന്കോവിൽ
----------------------------
പെരിയാർ നദിക്ക് കുറുകെ അയ്യപ്പന്കോവിൽ പഞ്ചായതിനെയും കാഞ്ചിയർ പഞ്ചായതിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം മനോഹര കാഴ്ച്ചയാണ്.ഇതിനോട് ചേർന്നൊരു അയ്യപ്പ ക്ഷേത്രം ഉണ്ട്.മഴക്കാലത്ത് ക്ഷേത്ര ദർശനത്തിന് ചെറിയ തോണികൾ, ചങ്ങാടങ്ങൾ ആശ്രയിക്കേണ്ടിവരും. ഇടുക്കി ഡാമിന്റെ പ്രധാന ജല സംഭരണിയാണ്‌ ഇവിടം.കട്ടപ്പനയിൽ നിന്ന് 14 കി മി യാത്ര ചെയ്താൽ ഇവിടേക്ക് എത്തി പെടാൻ കഴിയും.അവിടെന്നൊന്നും ഞങ്ങളുടെ യാത്ര തീർന്നില്ല നേരെ ജീപ്പ് ഡ്രൈവറോട് അഞ്ചുരുളി പോകട്ടെ ശേഷം അഞ്ചുരുളിയിൽ.

#അഞ്ചുരുളി_ടണൽ
-----------------------------

അധികമാരും അറിയപ്പെടാതെ കിടന്ന ഈ ടണൽ കൂടുതൽ ആളുകൾ അറിയപ്പെട്ടത്. ഫഹദിന്റെ 'ഇയ്യോബിന്റെ പുസ്തകം' സിനിമയിലൂടെ ആണ്.
ഈ സിനിമയിലെ അവസാനം ഭാഗം ഷൂട്ട് ചെയ്യാൻ അമൽ നീരദ് സർ എന്തുകൊണ്ടാണ് ഇവിടം തെരഞ്ഞെടുത്തത് ഇവിടെ ചെന്നാൽ മനസ്സിലാവും അത്ര മനോഹരമായ ഫ്രെയിം ആണ് എവിടെ നോക്കിയാലും .ആലോഷി റാവുത്തർ സംഘട്ടനം ഭാഗം ടണൽ അകത്തു വെച്ചായിരുന്നു.

ഈ ടണൽ ലിന്റെ പ്രധാന ലക്ഷ്യം ഇരട്ടിയർ ഡാമിലെ വെള്ളം ടണൽ വഴി ഇടുക്കി ഡാമിലേക്കു എത്തിക്കുന്നു.1974 മാര്ച്ച് 10നു നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30 നാണ് ഉൽഘാടനം ചെയുന്നത്.ആറു വർഷത്തോളം വേണ്ടി വന്നു ഇന്ന് കാണുന്ന രൂപത്തിൽ ആവാൻ.5.5 കി മി നീളവും,24 അടി വ്യാസവും ഉള്ള ഈ ടണൽ ഒരു വലിയ മല തുറന്നാണ് നിർമിച്ചിരിക്കുന്നത്.ഇവിടെ ധാരാളം പേർ ആർത്തുല്ലസിക്കുന്നത് കാണാൻ ഇടവന്നു. 
തുരങ്കത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തവർ തുറങ്കത്തിലൂടെ ദൂരം പോകുന്നതും,കുളിക്കുന്നതും, അപകടംവരുത്തിയേക്കും.തുരങ്കത്തിനു അകത്തു ദൂരം കൂടുന്തോറും ഓക്സിജന്റെ അളവ് കുറയും, പാറയിൽ വഴുക്കൽ ഉണ്ടാവും.പാറയുടെ ഇടയിൽ പാമ്പുകളും ഉണ്ടായേക്കാം.സമയം അഞ്ചു മണി കഴിഞ്ഞു ഇപ്പോൾ പോയലെ വഗമണ്ണിൽ നിന്ന് അവസാന KSRTC ക്ക് പേട്ടയിലേക്ക് പോകാൻ പറ്റു.

വഗമണ്ണിൽ നിന്നുള്ള അവസാന അനവണ്ടിക്ക് ഞങ്ങൾ പേട്ടയിലേക് വീണ്ടും നമുക്ക് ഒരുപാട് നല്ല യാത്രകൾ ചെയ്യണം എനിക്ക് ഒരുപാട് നല്ല പുതിയ സുഹ്രത്തുകളെ കിട്ടിയ യാത്ര ആയിരുന്നു. ഒരുപാട് സ്നേഹം എല്ലാം കോർ മെംബെർമാരോടും ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങൾ തന്നതിന്.

ശുഭം


Comments