ഹംബിയിലേക്ക് ഒരു ലോക്കൽ യാത്ര


റൂട്ട് :- ബാംഗ്ലൂര്
             ⬇️
         ചിത്രദുർഗ്ഗ ഫോർട്ട്
             ⬇️
         ഹംബി 
             ⬇️
         ഹോസ്‌പെട് (തുഗഭദ്ര ഡാം)
             ⬇️
        കുന്ദിബെട്ടാ ട്രെക്കിംഗ്
             ⬇️
         ശ്രീരംഗപട്ടണം
             ⬇️
         മൈസൂർ 

Travel Mode : ട്രെയിൻ-ബസ്-നടത്തം-ഷെയർ ഓട്ടോ

മൂന്ന് ദിവസങ്ങളിൽ ആയി ഞങ്ങൾ നടത്തിയ യാത്രയെ കുറിച്ചുള്ള ചില വിവരങ്ങൾ

ബക്കപക്കർസ് നും സോളോ യാത്രികർക്കും സൗത്ത് ഇന്ത്യയിൽ ഹംബിയോളം ഉചിതമായ മറ്റൊരു സ്ഥലമില്ല.

എന്റെ യാത്ര അനുഭവം പറയുന്നതിന് മുമ്പ് ഹംബി കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്.ഈ യാത്രക്ക് വേണ്ട നിർദ്ദേശങ്ങൾ തന്ന് സഹായിച്ച Faslu Rahman Pklr Pranav Sukrutham എന്നിവർക്ക് ഒരു ബിഗ് താങ്ക്സ്.

UNESCO യുടെ ലോക പൈതൃക പ്രേദേശങ്ങളിൽ ഉൾപ്പെട്ട ഒരു മനോഹരമായ സ്ഥലം കൂടിയാണ് ഹംബി. സൗത്ത് ഇന്ത്യയിലെ ഓരോ ആളുകൾ ഒരു തവണയെങ്കിലും ഹംബി സന്ദർശിക്കണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്.കർണാടകയിലെ ബെല്ലാരി ജില്ലയിൽ തുഗഭദ്ര നദിയുടെ ഇരു കരയുലുമായി 4000 ഹെക്ടറിൽ ആണ് ഹംബി ചുറ്റപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ നിന്നും ഹംബിക്ക് അടുത്തുള്ള ടൌൺ ആയ ഹോസ്‌പെട്ടയിലേക്ക് പ്രധാനമായും മൂന്ന് റൂട്ടിലൂടെ  എത്താവുന്നതാണ്.

● കേരളത്തിൽ നിന്ന്  ട്രെയ്നിൽ ഗോവയിലേക്ക് (madgaon) ടിക്കറ്റ് എടുത്ത് അവിടെ നിന്ന് രാവിലെ ഗോവയിൽ ഇറങ്ങി 
(എറണാകുളം മുതൽ ഗോവ വരെ General Ticket Charge Rs.245)

അവിടെനിന്ന്  Amaravathi Expressil കയറിയാൽ ഹോസ്‌പെട്ടയിൽ ഇറങ്ങാവുന്നതാണ്.ട്രെയിൻ സമയം രാവിലെ 7:50 ഞായർ,ചൊവ്വ,വ്യാഴം,വെള്ളി എന്നീ ദിവസങ്ങളിൽ ട്രെയിൻ സർവിസ് നടത്തുന്നുണ്ട്. (General Ticket Charge Madgaon to Hospet Rs.120)

● ഞങ്ങൾ തിരഞ്ഞെടുത്ത മാർഗം കോഴിക്കോട് നിന്ന് വൈകീട്ട്  7:30 ന് പുറപ്പെടുന്ന Banaswadi Express ഇൽ ബാംഗ്ലൂർക്ക് അവിടെ നിന്ന് ഹോസ്‌പെട് ബസ് പിടികവുന്നതാണ്.
●മൂന്നാമത്തെ മാർഗം ആണ് ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കാർ മൈസൂരിൽ ചെന്ന് 7 മണിയുടെ Hambi Experssil ഹോസ്‌പെട്ടയിലേക്ക്.
(General Ticket charge Rs.160)

ഹോസ്‌പെട്ടയിൽ നിന്ന് ഒരുപാട് ബസ് സർവീസ് ഉണ്ട് ഹംബി ബസാരിലേക്ക്.അവിടെ നമുക്ക്  ഒരു ദിവസം കൊണ്ട് ഹംബി ഓടിച്ചു കാണാവുന്നതാണ് അതിന് വേണ്ടി അവിടെ ഉള്ള ഓട്ടോയെ ആശ്രയിക്കേണ്ടിവരും. ഹംബി സമയം എടുത്ത് കാണേണ്ട സ്ഥലമാണ് അവിടുത്തെ ക്ഷേത്രങ്ങൾക്കും, മറ്റു നിർമാണ വൈഭവങ്ങൾക്കും ഒരു കാലഘട്ടത്തിന്റെ കഥ പറയാനുണ്ട്.

ഹംബിയിൽ നമ്മൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ :-
1.വിതല ക്ഷേത്രം
2.സുലേ ബസാർ
3.മാതംഗ ഹിൽ
4.ദരോജി സ്ലോത്‌ ബീർ സങ്കേതം
5.ഹേമകുണ്ട ഹിൽ
6.ആർക്കിയൊലിജിക്കൽ മ്യൂസിയം
7.കടലേലു ഗണേശ
8.വിരുപേക്ഷ ടെമ്പിൾ
9.ക്യൂൻ ബാത്
10.എലിഫന്റ് സ്റ്റബിൾസ്
11.അണ്ടർ ഗ്രൗണ്ട് ശിവ ക്ഷേത്രം
12.പുഷ്കർണി
13.ലോട്ടസ് മഹൽ
14.ഹനുമാൻ ക്ഷേത്രം (അജ്ഞാനധരി ഹിൽ)
15.ഹിപ്പി ഐലൻഡ്
തുടങ്ങിയവ

ഹംബിയിൽ സൂര്യോദയം സൂര്യ അസ്തമായമാണ് അവിടെ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത്.

എന്റെ യാത്ര അനുഭവങ്ങളും ഓരോ സ്ഥലത്തിൻറെ പ്രത്യേകതകളും തുടങ്ങിയ കാര്യങ്ങൾ മറ്റൊരു പോസ്റ്റിൽ എഴുത്തുന്നതാണ്.
ശുഭം
Thanks


Comments