കൂർഗിലെ ആ കൊച്ചു സുന്ദരിയെ കാണാൻ കാടും മലയും താണ്ടി ഒരുപാട് ദൂരം നടന്ന് പോയ കഥ



മഴ മനസ്സിനെ ഒരുപാട് വർഷം പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോവും പറയുന്നത് എത്ര ശരിയാണ് മഴ മനസ്സ് അറിഞ്ഞു നനയാൻ കൊതികത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.കുട്ടിക്കാലത്തു മഴക്കാലം എത്തിയാൽ വയൽ ഓരങ്ങളിൽ ചെന്ന് മഴ നനയാൽ ഒരു പ്രത്യേക ഇഷ്ടമായിരുന്നു.കുട്ടിക്കാലത്തു സ്കൂൾ വിട്ടുവരുമ്പോൾ പാടത്തെ ചെളി എല്ലാം ഷർട്ട് ലും പാന്റിലും ആക്കി വീട്ടിലേക്ക് വരുന്ന സീൻ ഉണ്ട് എന്റെ പൊന്നോ ഓർക്കുമ്പോൾ തന്നെ കുളിരാണ്.
ഇത്തവണ ഞങ്ങൾ #Backpackers_Kerala  മഴ നനഞ്ഞു കാട് കയറാൻ തീരുമാനിച്ചത് കൂർഗിലെ മനോഹരമായ മല പ്രദേശമായ 'തടിയന്റമോൾ '
ഒറ്റദിവസം കൊണ്ട് ട്രെക്ക് ചെയ്ത് മുകളിൽ എത്തി തിരിച്ചു ഇറങ്ങുക എന്നത് ഞങ്ങൾക്ക് ഇടയിൽ വലിയ ടാസ്‌ക് ആയിരുന്നു. സ്വപ്നത്തിന്റെ നെറുകയിലേക്ക് എത്താൻ ഏത് വലിയ ടാസ്‌ക് ഏറ്റെടുക്കാൻ തയ്യാറായി കഴിഞ്ഞു ഒരു വൈട്സാപ്പ് ഗ്രൂപ്പ് തുടങ്ങി ചർച്ചകൾ പുരോഗമിച്ചു.

ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന Riyas Mohammed, Nazeeb Nazeer, ഹുസൈൻ, തൻസിർ, Fazil Stan, Jinu Jinish തുടങ്ങിയവർ  പുലർച്ച തലശ്ശേരിയിൽ 4 :48 ന് എത്തുന്ന മാവേലി എസ്പ്രെസ് ട്രെയിനിൽ എത്തും അറിയാൻ കഴിഞ്ഞു. ഞങ്ങൾ തടിയാനും, അഭിഷേക്കും, Akbar Ravoother, Althaf Huz എന്നിവർ നേരത്തെ പുറപ്പെട്ടു. പിന്നെ ഉള്ളത് അഫ്‌സൽ ടീം അവർ ബസിന് വരാം പറഞ്ഞു. ഞങ്ങൾ നേരത്തെ തലശ്ശേരി എത്തി റയിൽവേ സ്റ്റേഷനിൽ നന്നായി ഒന്ന് ഉറങ്ങി അപ്പോഴേക്കും ബാക്കി ഉള്ളവർ എല്ലാവരും എത്തി.
തലശ്ശേരിയിൽ നിന്ന് അടുത്ത ലക്ഷ്യം സ്ഥാനം വിരാജ്‌പേട്ട ആണ് അവിടേക്ക് KSRTC ബസ് സർവീസ് നടത്തുന്നുണ്ട് രാവിലെ 4:50 നും,5:50നും നേരിട്ട് ബസ് സർവീസ് ഉണ്ട് ഈ രണ്ട് ബസ്സിൽ ഏതെങ്കിലും ഒന്ന് പിടിച്ചു പോയാൽ വല്യ സീൻ ഇല്ലാതെ നേരത്തെ അങ്ങു വിരാജ്‌പേട്ട യിൽ എത്താൻ കഴിയും. അടുത്ത ട്വിസ്റ്റ് ഇവിടെ സംഭവിക്കുന്നു 4:50നുള്ള KSRTC ക്യാൻസൽ പെരിന്തൽമണ്ണ യിലൂടെ വരുന്ന ഈ വണ്ടിയെ കാത്തു നിൽക്കുന്ന അഫ്‌സൽ ടീമിന്റെ കാര്യത്തിൽ തീരുമാനമായി. ഞങ്ങൾ എല്ലാവരും പ്രഭാത കൃത്യങ്ങൾ എല്ലാം കഴിഞ്ഞ് തലശ്ശേരി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ 5:50 നുള്ള ആനവണ്ടി യും പോയി.

അടിപൊളി അവസ്ഥ ഇനി അടുത്ത ബസ് വിരാജ്‌പേട്ട യിലേക്ക്‌ 8:30 നു അതിൽ കയറിയാൽ പിന്നെ അവിടെ എത്തുമ്പോൾ ടൈം ഒരുപാട് ആവും എന്നറിയാവുന്നത് കൊണ്ട് നേരെ ഇരിട്ടിയിൽ ലേക്ക് ഒരു സ്വകാര്യ ബസ് പിടിച്ചു പോയി അവിടെ എത്തിയപ്പോൾ താ കിടക്കുന്നു വിരാജ്‌പേട്ട യിലേക്ക് കർണാടക ബസ്സ് അതിൽ കയറി അങ്ങനെ കാടും, മലയും, ചുരങ്ങൾ താണ്ടി വിരാജ്‌പേട്ട യിലേക്ക് ചെറിയ ചാറ്റൽ മഴ ഉണ്ട് നല്ല കോട മൂടിയ കാലാവസ്ഥാ കുറിച്ച് കഴിഞ്ഞപ്പോഴേക്കും റൈഡ് ചെയ്ത് വരുന്ന അക്‌ബർ അല്താഫും എത്തി ഫുഡും കഴിച്ചു ഒരു ഓട്ടോ പിടിച്ചു തടിയണ്ടമോൾ അടിവാരത്തേക്ക്.

അവിടെ നിന്ന് തുടങ്ങുന്നു ഞങ്ങളുടെ ട്രെക്കിങ്ങ്  ഓരോരുത്തരും തമാശകളും ചളി അടിയും ആയി മുകളിലേക്ക് ചാറ്റൽ മഴ ഉണ്ട് എല്ലാവരും നനഞ്ഞു ഒരു വിറക്കാൻ തുടങ്ങി പോകുന്ന ഇടങ്ങളിൽ കണ്ണിനു കുളിർമ പകരാൻ ചെറിയ വെള്ളച്ചാട്ടങ്ങൾ.ഒരുപാട് നേരം ആയി നടക്കാൻ തുടങ്ങിയിട്ട് ഇത് വരെ ഫോറെസ്റ്റ് ഓഫീസ് എത്തിയിട്ടില്ല.പോകുന്ന വഴിയിൽ ഒരു പ്ലാവ് നിറയെ ചക്ക ഞങ്ങൾ ഒരു തോട്ടി ഉണ്ടാക്കി പറിച്ചു നല്ല ടേസ്റ്റ് എല്ലാവരും നല്ല ആർത്തിയോടെ കഴിക്കാൻ തുടങ്ങി സമയം പോയത് അറിഞ്ഞില്ല വീണ്ടും നടക്കാൻ തുടങ്ങി ഒരു 4 കി മി പിന്നിട്ടപ്പോൾ ഫോറെസ്റ്റ് ഓഫീസ് കണ്ടു അവിടെ ചെന്ന് 50 രൂപയുടെ പാസ്സ് എടുത്തു വീണ്ടും കുത്തനെ ഉള്ള കയറ്റം കയറാൻ തുടങ്ങി.

മലമുകളിലേക്ക് ഇനി 3.75 കി മി കൂടി കഴിയണം എവിടെ നോക്കിയാലും പച്ചപ്പ് നിബിഢ വനം കോട മഞ്ഞും കുളിർക്കറ്റും എല്ലാവരും വലിയ സന്തോഷത്തിൽ.മുകളിൽ എത്തിയപ്പോൾ നല്ല ശക്തമായ കാറ്റോട് കൂടിയ മഴ എല്ലാവരും ഉറക്കെ പാട്ടു പാടാൻ തുടങ്ങി.

'ഇവിടുത്തെ കാറ്റാണ് കാറ്റ് 
മലമൂടും മഞ്ഞാണ്‌ മഞ്ഞു
കതിർ കനവേകുംമണ്ണാണ് മണ്ണ്'

ജീവിതത്തിൽ കിട്ടുന്ന ഈ സന്തോഷം ഉണ്ടല്ലോ അത് മതി നമ്മുടെ ഈ ജീവിതത്തിലെ എല്ലാം ടെൻഷൻ മാറാൻ.ഞങ്ങൾക്ക് എല്ലാവർക്കും നല്ലൊരു യാത്ര അനുഭവങ്ങൾ ആയിരുന്ന തടിയന്റമോൾ സമ്മാനിച്ചത്.

ശുഭം
#Backpackers_Kerala

Comments